മൂന്നാര്‍ മേഖലയില്‍ ഗതാഗതകുരുക്ക് രൂക്ഷം: നടപടി സ്വീകരിക്കാതെ അധികൃതര്‍ 

മൂന്നാര്‍ മേഖലയില്‍ ഗതാഗതകുരുക്ക് രൂക്ഷം: നടപടി സ്വീകരിക്കാതെ അധികൃതര്‍ 

Jan 1, 2025 - 23:51
 0
മൂന്നാര്‍ മേഖലയില്‍ ഗതാഗതകുരുക്ക് രൂക്ഷം: നടപടി സ്വീകരിക്കാതെ അധികൃതര്‍ 
This is the title of the web page

ഇടുക്കി: മൂന്നാറില്‍ ഗതാഗതകുരുക്ക് വര്‍ധിക്കുന്നതായി പരാതി. റോഡുകളുടെ ശോച്യാവസ്ഥയും പാര്‍ക്കിങ് സൗകര്യങ്ങളുടെ കുറവുമാണ് പ്രതിസന്ധിക്ക് കാരണം. ക്രിസ്മസ് പുതുവത്സരാഘോഷങ്ങള്‍ക്കായി സഞ്ചാരികള്‍ അധികമായെത്തിയതോടെ മൂന്നാര്‍-മാട്ടുപ്പെട്ടി റോഡിലും ആനച്ചാല്‍-രണ്ടാംമൈല്‍ റോഡിലും രണ്ടാംമൈല്‍-മൂന്നാര്‍ റോഡിലും മണിക്കുറുകളോളം ഗതാഗതകുരുക്ക് അനുഭവപ്പെട്ടു. റോഡില്‍ വാഹനങ്ങള്‍ കുരുങ്ങുന്നതോടെ പലരും പാതി വഴിയില്‍ മതിയാക്കി മടങ്ങുന്നവരുമുണ്ട്. സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായിട്ടും ഗതാഗതകുരുക്കിന് ശാശ്വത പരിഹാരം കാണാത്തത് എന്താണെന്നാണ് പ്രദേശവാസികളും വിനോദസഞ്ചാരികളും മുമ്പോട്ട് വയ്ക്കുന്ന ചോദ്യം. സീസണാരംഭിക്കുന്നതിന് മുമ്പ് എടുക്കുന്ന തീരുമാനങ്ങള്‍ ഫലപ്രദമായി നടപ്പാക്കാത്തതും പ്രതിസന്ധിക്ക് കാരണമാകാറുണ്ട്. ദേശിയപാതയില്‍ നവീകരണ ജോലികള്‍ നടക്കുന്നതിനാല്‍ വാളറ മുതല്‍ ഗതാഗത കുരുക്കനുഭവപ്പെടുന്ന സ്ഥിതിയുമുണ്ട്. പ്രശ്ന പരിഹാരമെന്ന് ബന്ധപ്പെട്ടവര്‍ വെറുതെ പറഞ്ഞുപോകാതെ ശാശ്വതമായ ഇടപെടല്‍ വേണമെന്നാണ് ഉയരുന്ന ആവശ്യം.

What's Your Reaction?

like

dislike

love

funny

angry

sad

wow