കട്ടപ്പന ഓസാനം സ്‌കൂള്‍ സുവര്‍ണ ജൂബിലി ആഘോഷവും വാര്‍ഷികവും 10ന്
കട്ടപ്പന ഓസാനം സ്‌കൂള്‍ സുവര്‍ണ ജൂബിലി ആഘോഷവും വാര്‍ഷികവും 10ന്

ഇടുക്കി: കട്ടപ്പന ഓസാനം ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ സുവര്‍ണ ജൂബിലിയും വാര്‍ഷികവും നടത്തി. മന്ത്രി റോഷി അഗസ്റ്റില്‍ ജൂബിലിയും അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി വാര്‍ഷികവും ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ഫാ. ജോസ് മാത്യു പറപ്പള്ളിയില്‍ അധ്യക്ഷനായി. പ്രിന്‍സിപ്പല്‍ ഫാ. മനു കെ മാത്യു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീന ടോമി, നഗരസഭ കൗണ്‍സിലര്‍ സോണിയ ജെയ്ബി, ഹെഡ്മാസ്റ്റര്‍ ടി ജെ ഡേവിസ്, എംജി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. സിറിയക് തോമസ്, കാഞ്ഞിരപ്പള്ളി രൂപതാ വികാരി ജനറല്‍ ഫാ. ബോബി അലക്‌സ് മന്നപ്ലാക്കല്‍, അഭിനേതാവ് ബോബി കുര്യന്‍, പിടിഎ പ്രസിഡന്റ് സജി തോമസ് തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി.
ഹൈറേഞ്ചിലെ വിദ്യാര്‍ഥികള്‍ക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസം ലക്ഷ്യമിട്ട് പ്രവര്‍ത്തനമാരംഭിച്ച ഓസാനം സ്‌കൂള്‍ സുവര്‍ണ ജൂബിലി നിറവിലാണ്. അഞ്ചുപതിറ്റാണ്ടിനിടെ പതിനായിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കി.
What's Your Reaction?






