വില്‍പ്പനയ്ക്കായി സൂക്ഷിച്ച 2 ലിറ്റര്‍ വിദേശമദ്യവുമായി കുമളി സ്വദേശി അറസ്റ്റില്‍
വില്‍പ്പനയ്ക്കായി സൂക്ഷിച്ച 2 ലിറ്റര്‍ വിദേശമദ്യവുമായി കുമളി സ്വദേശി അറസ്റ്റില്‍

ഇടുക്കി: വില്‍പ്പനയ്ക്കായി സൂക്ഷിച്ച 2 ലിറ്റര്‍ വിദേശമദ്യവുമായി കുമളി സ്വദേശി പിടിയില്‍. അമലഗിരി പുതുവല്‍വീട്ടില്‍ യേശുദാസ് ആണ് അറസ്റ്റിലായത്. പീരുമേട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജിജി കെ ഗോപാലും സംഘവും ചേര്‍ന്ന് ചെങ്കര ഭാഗത്ത് നടത്തിയ പരിശോധനയിലാണ് യേശുദാസ് അറസ്റ്റിലായത്. ഇയാളെ വണ്ടിപ്പെരിയാര്‍ എക്‌സൈസ് റേഞ്ച് ഓഫീസിലേയ്ക്ക് കൈമാറി. സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ദീപുകുമാര്‍ ബി എസ്, മുകേഷ്, ശ്രീദേവി, ഡ്രൈവര്‍ ജെയിംസ് കെഇ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






