വണ്ടിപ്പെരിയാര്‍ സിഎച്ച്‌സി: കോണ്‍ഗ്രസ് സമരം കണ്ടില്ലെന്ന് നടിക്കുന്നത് അപലപനീയം: ഇബ്രാഹിംകുട്ടി കല്ലാര്‍
വണ്ടിപ്പെരിയാര്‍ സിഎച്ച്‌സി: കോണ്‍ഗ്രസ് സമരം കണ്ടില്ലെന്ന് നടിക്കുന്നത് അപലപനീയം: ഇബ്രാഹിംകുട്ടി കല്ലാര്‍

ഇടുക്കി: വണ്ടിപ്പെരിയാര്‍ സിഎച്ച്‌സിയില്‍ അടിസ്ഥാന സൗകര്യം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുള്ള കോണ്‍ഗ്രസ് റിലേ ഉപവാസ സമരം കണ്ടില്ലെന്നുനടിക്കുന്ന അധികൃതരുടെ സമീപനം അപലപനീയമാണെന്ന് മുന്‍ ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍. ഡോക്ടര്‍മാരെ ഉടന്‍ നിയമിക്കാന്‍ നടപടി വേണം. വണ്ടിപ്പെരിയാര്‍ ജില്ലയിലെ പ്രധാന ടൗണും ശബരിമല തീര്‍ഥാടകരുടെ ഇടത്താവളവുമാണ്. വിഷയത്തില്‍ ആരോഗ്യ മന്ത്രിയുടെയും ഡിഎംഒയുടെയും അടിയന്തര ഇടപെടല്‍ ഉണ്ടാകണം. അല്ലെങ്കില്‍ സമരം വ്യാപിപ്പിക്കുമെന്നും ഇബ്രാഹിംകുട്ടി കല്ലാര്‍ വണ്ടിപ്പെരിയാറില്‍ പറഞ്ഞു.
What's Your Reaction?






