വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് ഓഫീസിന് മുമ്പില്‍ കെവിവിഇഎസ് സമരം നടത്തി
വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് ഓഫീസിന് മുമ്പില്‍ കെവിവിഇഎസ് സമരം നടത്തി

ഇടുക്കി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കെവിവിഇഎസ് വണ്ടിപ്പെരിയാര്‍ യൂണിറ്റ് കമ്മിറ്റി പഞ്ചായത്ത് ഓഫീസ് മുമ്പില്‍ പ്രതിഷേധം സംഘടിപ്പിച്ചു. യൂണിറ്റ് ജനറല്‍ സെക്രട്ടറി നജീബ് ഇല്ലത്തുപറമ്പില്‍ സമരം ഉദ്ഘാടനം ചെയ്തു. ഓണ്‍ലൈന്‍ വ്യാപാരത്തിനുമേല്‍ സെസ് ഏര്‍പ്പെടുത്തുക, വാടകയ്ക്കുമേലുള്ള ജിഎസ്ടി പൂര്‍ണമായും ഒഴിവാക്കുക, ഹരിതകര്‍മ സേനയുടെ ശമ്പളം സര്‍കാര്‍ നല്‍കുക, എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കേരളത്തിലെ എല്ലാ പഞ്ചായത്ത് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഓഫീസുകള്‍ക്ക് മുമ്പിലും കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധയോഗം സംഘടിപ്പിച്ചത്. കെവിവിഇഎസ് വണ്ടിപ്പെരിയാര്‍ യൂണിറ്റ് പ്രസിഡന്റ് അന്‍പുരാജ് എസ് അധ്യക്ഷനായി. സെക്രട്ടറി റിയാസ് പി ഹമീദ്, വാളാര്‍ഡി യൂണിറ്റ് പ്രസിഡന്റ് കെ.ഡി സ്റ്റാലിന്‍, മ്ലാമല യൂണിറ്റ് വൈസ് പ്രസിഡന്റ് ശങ്കരന്‍ കുട്ടി, വണ്ടിപ്പെരിയാര്‍ യൂണിറ്റ് ഭാരവാഹികളായ ടി.എച്ച് തമ്പി, എം ആന്റണി, യൂത്ത് വിങ് ഭാരവാഹികളായ ബിലാല്‍ ഷെരീഫ്, ഷിയാദ് ഖാന്‍, അഖില്‍ ടോം, മിറാഷ് പി ഹമീദ്, വാളാര്‍ഡി യൂണിറ്റ് സെക്രട്ടറി അഫ്‌സല്‍ ഇസ്മായില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






