വന്യജീവി ആക്രമണം: സര്‍ക്കാര്‍ ധവളപത്രം ഇറക്കണം: ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് വി സി വര്‍ഗീസ്
വന്യജീവി ആക്രമണം: സര്‍ക്കാര്‍ ധവളപത്രം ഇറക്കണം: ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് വി സി വര്‍ഗീസ്

ഇടുക്കി: സംസ്ഥാനത്ത് വന്യജീവി ആക്രമണം വര്‍ധിക്കുമ്പോള്‍ സര്‍ക്കാര്‍ നിഷ്‌ക്രിയത്വം തുടരുന്നത് പ്രതിഷേധാര്‍ഹമാണെന്ന് ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് വി സി വര്‍ഗീസ്. വന്യജീവികള്‍ നാട്ടിലിറങ്ങാതെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ അനുവദിക്കുന്ന ഫണ്ടുകള്‍ സര്‍ക്കാര്‍ ദുര്‍വിനിയോഗം ചെയ്യുന്നു. 14 മാസത്തിനിടെ ജില്ലയില്‍ മാത്രം 9 പേര്‍ക്ക് ജീവന്‍ നഷ്ടമായി. സംസ്ഥാനത്താകെ കൊല്ലപ്പെട്ടത് 25 പേരാണ്. അഞ്ചുവര്‍ഷത്തിനിടെ 456 പേര്‍ക്ക് ജീവന്‍ നഷ്ടമായി. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ നോക്കുകുത്തിയായി മാറുന്നു. കാട്ടാന നാട്ടിലിറങ്ങി കൃഷി നശിപ്പിക്കുമ്പോള്‍ ജനങ്ങള്‍ക്കെതിരെ കേസെടുക്കുന്ന നയമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് വി സി വര്‍ഗീസ് കുറ്റപ്പെടുത്തി.
ഏതാനും ദിവസങ്ങള്‍ക്ക് പെരുവന്താനം ചെന്നാപ്പാറയില്‍ സോഫിയ എന്ന വീട്ടമ്മയെ കാട്ടാന കൊലപ്പെടുത്തി. മാസങ്ങള്‍ക്കുമുമ്പ് വനംമന്ത്രി എ.കെ. ശശീന്ദ്രന്‍ പങ്കെടുത്ത പരിപാടിയില്‍ സോഫിയയും പിതാവും നേരിട്ടെത്തി ആശങ്ക അറിയിച്ചിരുന്നതാണ്. ഇവരുടെ പരാതി അവഗണിച്ചതിന്റെ ഫലമാണ് സോഫിയയുടെ ജീവന്‍ നഷ്ടമാകാന്‍ ഇടയാക്കിയത്. ജില്ലയില്‍ ഏക്കര്‍ കണക്കിന് കൃഷിഭൂമി കാട്ടാനകള്‍ നശിപ്പിക്കുന്നു. എന്നാല്‍ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നില്ല. നഷ്ടപരിഹാരം ലഭിക്കാന്‍ കഴിഞ്ഞദിവസം വയനാട്ടില്‍ വനംവകുപ്പിന്റെ ഓഫീസിനുമുകളില്‍ കയറി കര്‍ഷകന് ആത്മഹത്യ ഭീഷണി മുഴക്കേണ്ടിവന്നു. അപ്പോഴും സര്‍ക്കാര്‍ സ്വന്തം പ്രതിച്ഛായ സംരക്ഷിക്കാനാണ് ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.
വനത്തിനുള്ളില്‍ വെള്ളവും തീറ്റയുമില്ലാത്തതാണ് വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങാന്‍ കാരണം. വന സംരക്ഷണത്തോടൊപ്പം ജനത്തെ സംരക്ഷിക്കാന്‍ വേണ്ടി ലഭ്യമാകുന്ന ഫണ്ടുകള്‍ മറ്റ് ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കുകയാണ്. വിദേശ നിര്‍മിത മരത്തൈകള്‍ നട്ടുവളര്‍ത്തുന്നത് ആവാസ്ഥ വ്യവസ്ഥയ്ക്ക് മാറ്റമുണ്ടാക്കുന്നു. ഇത് വന്യജീവികളുടെ നിലനില്‍പ്പിന് ഭീഷണിയാകുന്നു. ഇതുസംബന്ധിച്ച് ധവളപത്രം ഇറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണം. വന്യജീവി ആക്രമണത്തില്‍ പ്രതിഷേധിച്ച് ബിജെപി സമരം ആരംഭിക്കുമെന്നും വി സി വര്‍ഗീസ് പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ വൈസ് പ്രസിഡന്റുമാരായ സി സന്തോഷ്‌കുമാര്‍, കെ കുമാര്‍, ജനറല്‍ സെക്രട്ടറി രതീഷ് വരകുമല എന്നിവരും പങ്കെടുത്തു.
What's Your Reaction?






