മറ്റപ്പള്ളിക്കവല വയല്‍ എസ്എച്ച്ജി വാര്‍ഷികം ആഘോഷിച്ചു
മറ്റപ്പള്ളിക്കവല വയല്‍ എസ്എച്ച്ജി വാര്‍ഷികം ആഘോഷിച്ചു

ഇടുക്കി: കാഞ്ചിയാര്‍ മറ്റപ്പള്ളിക്കവല വയല്‍ എസ്എച്ച്ജിയുടെ വാര്‍ഷികവും കുടുംബസംഗമവും നടത്തി. അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു. വന്യജീവി ആക്രമണം തടയുന്നതിനുവേണ്ടിയുള്ള എല്ലാവിധ നടപടിയും സ്വീകരിക്കുമെന്നും അതില്‍ ജനങ്ങളുടെ പൂര്‍ണ പിന്തുണയും സഹകരണവും ഉണ്ടാകണമെന്നും എംപി പറഞ്ഞു. പഞ്ചായത്തംഗം തങ്കമണി സുരേന്ദ്രന്‍ അധ്യക്ഷയായി. വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവരെ അനുമോദിച്ചു. തുടര്‍ന്ന് വര്‍ങിച്ചുവരുന്ന ലഹരി, മൊബൈല്‍ ഫോണ്‍ ഉപയോഗത്തെക്കുറിച്ച് റിട്ട. എക്‌സൈസ് ഓഫീസര്‍ അബ്ദുല്‍ ജബ്ബാര്‍ ക്ലാസെടുത്തു. പഞ്ചായത്തംഗങ്ങളായ റോയി എവറസ്റ്റ്, ജലജാ വിനോദ്, ജോമോന്‍ തെക്കേല്‍ഫോറസ്റ്റ് ഓഫീസര്‍ രതീഷ് വേണുഗോപാലന്‍, വയല്‍ എസ്എച്ച്ജി പ്രസിഡന്റ് മാത്യു എന്‍ എം, സെക്രട്ടറി പ്രിന്‍സ് മറ്റപ്പള്ളി, മനീഷ് മോന്‍, എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






