വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി ആലടി പോത്തുംങ്കയം
വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി ആലടി പോത്തുംങ്കയം

ഇടുക്കി: വിനോദസഞ്ചാരികളുടെയും ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന അയ്യപ്പഭക്തരുടെയും ഇഷ്ടകേന്ദ്രമായി ആലടിയിലെ പോത്തുംങ്കയം പ്രദേശം. ദിവസേന നിരവധി അയ്യപ്പഭക്തന്മാരാണ് പ്രകൃതി ഭംഗി ആസ്വദിക്കുന്നതിനും ഭക്ഷണം കഴിക്കുന്നതിനുമായി ഇവിടെ വാഹനങ്ങള്‍ നിര്‍ത്തുന്നത്. പെരിയാറിന്റെ ഭംഗി ആസ്വദിക്കുന്നതിനും സെല്‍ഫി എടുക്കുന്നതിനും സാധിക്കുമെന്നതാണ് സഞ്ചാരികളെ ഇവിടേയ്ക്കാകര്‍ഷിക്കുന്നത്. മലയോര ഹൈവേയുടെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍ സഞ്ചാരികള്‍ ഈ മേഖലയില്‍ എത്തുമെന്നാണ് പ്രതീക്ഷ.
What's Your Reaction?






