ഇടുക്കി: ഉപ്പുതറ പഞ്ചായത്തിലെ വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ മിന്നല്‍ പരിശോധന നടത്തി. ഭക്ഷ്യവസ്തുക്കളുടെ കാലാവധി പരിശോധിക്കുക, ലേബലുകള്‍ ഇല്ലാത്ത ഭക്ഷ്യ സാധനങ്ങളുടെ വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിനുവേണ്ടിയുള്ള ബോധവല്‍ക്കരണം നടത്തുക, ഭക്ഷ്യവസ്തുക്കള്‍ക്ക് ഗുണമേന്മ ഉറപ്പാക്കുക,പുകവലി നിരോധന നിയമം വ്യപാരികള്‍ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ആരോഗ്യ വിഭാഗം പരിശോധന നടത്തിയത്. ഉപ്പുതറ സി.എച്ച് .സി. യിലെ മെഡിക്കല്‍ ഓഫീസര്‍ കെ. ഇ സെബാസ്റ്റ്യന്‍ന്റ നിര്‍ദ്ദേശപ്രകാരം നടന്ന പരിശോധനയില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സൈജു കെ രാമനാഥ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷാജി, സുനില്‍ ,വിനു എന്നിവര്‍ പങ്കെടുത്തു. എന്നും ആരോഗ്യ വിഭാഗം പരിശോധന നടത്തി.