മേരികുളത്തെ ഓട്ടോറിക്ഷ സ്റ്റാന്‍ഡ് മറ്റൊരിടത്തേക്ക് മാറ്റാന്‍ ശ്രമിക്കുന്നതായി പരാതി
മേരികുളത്തെ ഓട്ടോറിക്ഷ സ്റ്റാന്‍ഡ് മറ്റൊരിടത്തേക്ക് മാറ്റാന്‍ ശ്രമിക്കുന്നതായി പരാതി

ഇടുക്കി: മേരികുളത്തെ ഓട്ടോറിക്ഷ സ്റ്റാന്‍ഡ് മാറ്റുന്നതിനായി വ്യാപാരികള്‍ പഞ്ചായത്തില്‍ പരാതി നല്‍കി. വ്യാപാര സ്ഥാപനങ്ങള്‍ക്ക് മുമ്പില്‍ ഓട്ടോറിക്ഷകള്‍ പാര്‍ക്ക് ചെയ്യുന്നതുമൂലം സ്ഥാപനങ്ങളിലേക്ക് ആളുകള്‍ക്ക് കയറാന്‍ സാധിക്കുന്നില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് വ്യാപാരികള്‍ പരാതി നല്‍കിയിരിക്കുന്നത്. ചിലരുടെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടിയാണ് പരാതി നല്‍കിയതെന്ന് ഓട്ടോറിക്ഷ തൊഴിലാളികള്‍ ആരോപിച്ചു. എന്നാല്‍ നിശ്ചിത അകലം പാലിച്ചാണ് തങ്ങള്‍ ഓട്ടോറിക്ഷകള്‍ പാര്‍ക്ക് ചെയ്യുന്നതെന്നും 40 വര്‍ഷമായി ഉപയോഗിക്കുന്ന സ്റ്റാന്‍ഡ് മാറ്റാന്‍ അനുവദിക്കില്ലെന്നും തൊഴിലാളികള്‍ പറഞ്ഞു. സ്‌കൂള്‍ വിടുന്ന സമയങ്ങളില്‍ കുട്ടികളെ കൂട്ടാനെത്തുന്നവരും വിവാഹ ആഘോഷ ചടങ്ങുകള്‍ക്കായ് ഓഡിറ്റോറിയത്തിലെത്തുന്നവരുമാണ് ഇവിടെ അലക്ഷ്യമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത്. ഇതാണ് വ്യാപാര സ്ഥാപനങ്ങള്‍ക്ക് മുമ്പില്‍ ഗതാഗതക്കുണ്ടാകുന്നതിന് കാരണമാകുന്നത്. അടിയന്തരമായി ബന്ധപ്പെട്ട അധികൃതര്‍ വിഷയത്തില്‍ ഇടപെട്ട് ശാശ്വതമായ പരിഹാരം ഉണ്ടാക്കണമെന്നാണ് ഓട്ടോറിക്ഷ തൊഴിലാളികളുടെ ആവശ്യം.
What's Your Reaction?






