ജനപ്രിയ മത്സ്യം മത്തിയ്ക്ക് വില 350
ജനപ്രിയ മത്സ്യം മത്തിയ്ക്ക് വില 350

ഇടുക്കി: വിലക്കയറ്റത്തില്‍ നട്ടംതിരിഞ്ഞ് പൊതുജനങ്ങള്‍. മലയാളികളുടെ തീന്‍മേശയിലെ ഇഷ്ട മത്സ്യമായ ഒരു കിലോ മത്തിയുടെ വില 350 കടന്നു. മറ്റ് ജനപ്രിയ മത്സ്യങ്ങള്‍ക്കും വില 300 രൂപയ്ക്ക് മുകളില്‍ തന്നെ. ഹൈറേഞ്ചിലെ ജനങ്ങളുടെ ഇഷ്ട വിഭവങ്ങളില്‍ ഒന്നായ മത്സ്യത്തിന്റെ വില ഒരാഴ്ച കൊണ്ട് 200രൂപയ്ക്ക് മുകളിലായി. ജനപ്രിയ മത്സ്യങ്ങളായ മത്തിയുടെ വില 350 കടന്നു , കിളിമീന്‍ 240, ചെമ്മീന്‍ 400, കൊഴുവ 200, ഓലക്കുട 450, തുടങ്ങിയ മത്സ്യങ്ങള്‍ക്കെല്ലാം ഒരാഴ്ചകൊണ്ട് 200 രൂപയ്ക്ക് മുകളിലാണ് വില കൂടിയത്. ട്രോളിംഗ് കൂടി ഏര്‍പ്പെടുത്തിയപ്പോള്‍ ഇരട്ടി വിലയാണ്. ഈ വിലക്കയറ്റം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് സാധാരണക്കാരായ പൊതുജനങ്ങളെയാണ്. വിലക്കയറ്റം വലിയ രീതിയില്‍ കച്ചവടങ്ങളെ ബാധിക്കുന്നുണ്ട് എന്നും, നിരോധനം ഉള്ളതിനാല്‍ മറ്റ് മത്സ്യങ്ങളെക്കാള്‍ സിലോപ്പിയ, സില്‍വര്‍ , ഗോള്‍ഡ്, റോഗ് ,തുടങ്ങിയ മത്സ്യങ്ങള്‍ക്ക് ഡിമാന്‍ഡ് ഏറെയാണ് എന്നും വ്യാപാരികള്‍ പറയുന്നു. മത്സ്യത്തിന് ഒപ്പം തന്നെ പോത്തിറച്ചിക്കും ,പന്നിയിറച്ചിക്കും .ചിക്കനും , പച്ചക്കറിക്കും ഉള്‍പ്പെടെ വിലക്കയറ്റത്തില്‍ ഒട്ടും പുറകോട്ട് അല്ല . ഇത്തരത്തില്‍ വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍ തലത്തിലുള്ള ഇടപെടല്‍ ഉണ്ടാവണമെന്നാണ് പൊതുജനങ്ങളും വ്യാപാരികളും പറയുന്നത്.
What's Your Reaction?






