കാഞ്ചിയാര്‍ മറ്റപ്പള്ളിക്കവല ഭാഗത്ത് വഴിവിളക്കുകള്‍ സ്ഥാപിക്കണമെന്നാവശ്യം ശക്തം
കാഞ്ചിയാര്‍ മറ്റപ്പള്ളിക്കവല ഭാഗത്ത് വഴിവിളക്കുകള്‍ സ്ഥാപിക്കണമെന്നാവശ്യം ശക്തം

ഇടുക്കി: കാഞ്ചിയാര്‍ മറ്റപ്പള്ളിക്കവല ഭാഗത്ത് വഴിവിളക്കുകളുടെ അഭാവം പ്രദേശവാസികള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി പരാതി. തെരുവ് നായ്ക്കളുടെ ആക്രമണം രൂക്ഷമായ പ്രദേശത്ത് വഴിവിളക്കുകള്‍ സ്ഥാപിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. കൂടാതെ കോളനിയുടെ ഉപയോഗശൂന്യമായ പല ഭാഗത്തുമാണ് വഴിവിളക്കുകള്‍ സ്ഥാപിച്ചിട്ടുള്ളതെന്നും ആരോപണമുണ്ട്. മുമ്പ് ഇലക്ട്രിക് പോസ്റ്റുകളില്‍ സ്ഥാപിച്ച വഴിവിളക്കുകള്‍ പ്രവര്‍ത്തന രഹിതമായിട്ട് മാസങ്ങള്‍ കഴിഞ്ഞു. അടിയന്തരമായി പഞ്ചായത്ത് ഇടപെട്ട് പ്രദേശത്ത് വഴിവിളക്കുകള്‍ സ്ഥാപിക്കണമെന്നാണ് ആവശ്യം.
What's Your Reaction?






