ഉപ്പുതറ സെന്റ് മേരീസ് ദേവാലയത്തില്‍ മരിയന്‍ റാലിയും പൊന്തിഫിക്കല്‍ കുര്‍ബാനയും
ഉപ്പുതറ സെന്റ് മേരീസ് ദേവാലയത്തില്‍ മരിയന്‍ റാലിയും പൊന്തിഫിക്കല്‍ കുര്‍ബാനയും

ഇടുക്കി: ഉപ്പുതറ സെന്റ് മേരീസ് ഫൊറോനാ ദേവാലയത്തില്‍ എട്ട് നോമ്പാചരണത്തിന്റെ ഭാഗമായി മരിയന്‍ റാലിയും പൊന്തിഫിക്കല്‍ കുര്‍ബാനയും നടന്നു. വി. യൂദാസ് തദേവൂസ് ദേവാലായങ്കണത്തില്‍ നിന്നും ഉപ്പുതറ സെന്റ് മേരീസ് ദേവാലയത്തിലേയ്ക്കാണ് റാലി നടന്നത്. ദേവാലയ വികാരി ഫാ. ഡൊമിനിക് കാഞ്ഞിരത്തിനാല്‍ രൂപതാ മിഷ്യല്‍ ലീഗ് വൈസ് പ്രസിഡന്റ് നോറ ആലാനിക്കലിന് പതാക നല്‍കി നിര്‍വഹിച്ചു. ഉപ്പുതറ കട്ടപ്പന, കുമളി, അണക്കര, മുണ്ടിയെരുമ 5 ഫൊറോനകളുടെ കീഴിലുള്ള ഇടവകകളില്‍ നിന്നായി ആയിരകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. കാഞ്ഞിരപ്പള്ളി മുന്‍ ബിഷപ്പ് മാര്‍ മാത്യു അറക്കലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ 5 ഫൊറോനാകളിലെ പുരോഹിതര്‍ സഹകാര്‍മികരായി പൊന്തിഫിക്കല്‍ കുര്‍ബാനയും നടന്നു.
What's Your Reaction?






