ഇന്‍ഫാം ഉപ്പുതറ കാര്‍ഷിക താലൂക്ക് സമ്മേളനം
ഇന്‍ഫാം ഉപ്പുതറ കാര്‍ഷിക താലൂക്ക് സമ്മേളനം

ഇടുക്കി: ഇന്‍ഫാം ഉപ്പുതറ കാര്‍ഷിക താലൂക്ക് സമ്മേളനം ദേശീയ അധ്യക്ഷന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ ഉദ്ഘാടനം ചെയ്തു. കുടിയേറ്റ കര്‍ഷകര്‍ ഇന്നും കൈയേറ്റക്കാരായി ചിത്രീകരിക്കപ്പെടുകയാണെന്ന് അദ്ദേഹം പറഞ്ഞു. പട്ടയ പ്രശ്‌നം കര്‍ഷകര്‍ക്ക് എന്നും വെല്ലുവിളിയാണ്. കര്‍ഷകര്‍ അവഗണിക്കപ്പെടുമ്പോള്‍ സമൂഹ മനസാക്ഷിയെ ഉണര്‍ത്താനാണ് ഇന്‍ഫാം സമരമാര്‍ഗം സ്വീകരിക്കുന്നതെന്നും ഫാ. തോമസ് മറ്റമുണ്ടയില്‍ ഉപ്പുതറയില്‍ പറഞ്ഞു.
ഉപ്പുതറ, പുളിങ്കട്ട, ചെമ്മണ്ണ്, ചിന്നാര്‍, രാജഗിരി, മരിയഗിരി, ആലംപള്ളി, പുള്ളിക്കാനം എന്നിവിടങ്ങളിലെ ഗ്രാമസമിതികളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 90 അംഗങ്ങള്‍ പങ്കെടുത്തു. താലൂക്ക് ഡയറക്ടര്‍ ഫാ. സിബി അറയ്ക്കന്‍, ഫാ. ഡൊമിനിക് കാഞ്ഞിരത്തിനാല്‍, താലൂക്ക് പ്രസിഡന്റ് സന്തോഷ് കോട്ടിരി, കാര്‍ഷിക ജില്ലാ സെക്രട്ടറി ഡോ. പി വി മാത്യു പ്ലാത്തറ, താലൂക്ക് സെക്രട്ടറി കെ ജെ സൈമണ്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






