സ്വകാര്യ വ്യക്തി കൈവശപ്പെടുത്തിയിരിക്കുന്ന മാട്ടുക്കട്ട ഗവ. എല്‍പി സ്‌കൂളിന്റെ സ്ഥലത്ത് വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി
സ്വകാര്യ വ്യക്തി കൈവശപ്പെടുത്തിയിരിക്കുന്ന മാട്ടുക്കട്ട ഗവ. എല്‍പി സ്‌കൂളിന്റെ സ്ഥലത്ത് വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി

ഇടുക്കി: സ്വകാര്യ വ്യക്തി കൈവശപ്പെടുത്തിയിരിക്കുന്ന മാട്ടുക്കട്ട ഗവ. എല്‍പി സ്‌കൂളിന്റെ സ്ഥലം തിരിച്ചുപിടിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി റോഷി അഗസ്റ്റിന് പിടിഎ നല്‍കിയ പരാതിയില്‍ വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. എഇഒ യശോധരന്‍ കെ കെയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. വര്‍ഷങ്ങളായി സ്വകാര്യ വ്യക്തി കൈവശപ്പെടുത്തിയിരിക്കുന്ന സ്‌കൂളിന്റെ 47 സെന്റ് സ്ഥലം തിരിച്ചുപിടിക്കണമെന്ന് ആവശ്യപ്പെട്ടാണ്് പിടിഎയും അധ്യാപകരും, വിദ്യാര്‍ഥികളും ചേര്‍ന്ന് റോഷി അഗസ്റ്റിനും വാഴൂര്‍ സോമന്‍ എംഎല്‍എയ്ക്കും പരാതി നല്‍കിയത്. ആവശ്യമായ നടപടികള്‍ വിദ്യാഭ്യാസവകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് ഉറപ്പുനല്‍കിയതായി പിടിഎ പ്രസിഡന്റ് ഷിറ്റോ പീറ്റര്‍ പറഞ്ഞു. സ്വകാര്യ വ്യക്തിയുടെ സ്വാധീനം ഉപയോഗിച്ച് കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായും ആരോപണമുണ്ട്. സ്ഥലം തിരികെ ലഭിച്ചാല്‍ വിദ്യാര്‍ഥികള്‍ക്ക് കളിസ്ഥലമായി ഉപയോഗിക്കാന്‍ സാധിക്കും.
What's Your Reaction?






