സേനാപതി, ശാന്തന്‍പാറ, രാജാക്കാട് പഞ്ചായത്തുകളിലെ ഒന്നാംഘട്ട സിപിഐ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു
സേനാപതി, ശാന്തന്‍പാറ, രാജാക്കാട് പഞ്ചായത്തുകളിലെ ഒന്നാംഘട്ട സിപിഐ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു
ഇടുക്കി: സേനാപതി, ശാന്തന്‍പാറ, രാജാക്കാട് പഞ്ചായത്തുകളിലെ സിപിഐ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. പ്രതിസന്ധികള്‍ നിലനില്‍ക്കുന്ന ഇടങ്ങളില്‍ മുന്നണിയോഗം ചേര്‍ന്ന് ചര്‍ച്ച ചെയ്തതിന് ശേഷം പ്രക്യാപിക്കുമെന്ന് സംസ്ഥാന കൗണ്‍സില്‍ അംഗം സി യു ജോയി പറഞ്ഞു. ലോക്കല്‍ കമ്മറ്റികളില്‍നിന്ന് ലഭിച്ച നിര്‍ദ്ദേശങ്ങള്‍ മണ്ഡലം സെക്രട്ടറിയേറ്റും മണ്ഡലം കമ്മിറ്റിയും പരിശോധിച്ച് അംഗീകരിച്ചതിന് ശേഷമാണ് പ്രഖ്യാപനം നടത്തിയത്. ശാന്തന്‍പാറ ചേരിയാര്‍ വാര്‍ഡില്‍ വൈ സെലിനും, സേനാപതി പഞ്ചായത്തിലെ 10-ാം വാര്‍ഡില്‍ ആന്റോ തോമസും, 13 ല്‍ എന്‍ ആര്‍ വിജയകുമാര്‍, 14ല്‍ അനിത ഷാജി എന്നിവരും മത്സരിക്കും. രാജാക്കാട് പഞ്ചായത്തിലെ 9-ാം വാര്‍ഡില്‍ പ്രിന്‍സ് മാത്യൂ, 10ല്‍ ബിന്ധു ജീവന്‍കുമാര്‍ എന്നിവരുമാണ് മത്സരിക്കുന്നത്. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ സി യു ജോയി, എം വൈ ഔസേപ്പ്, മണ്ഡലം സെക്രട്ടറി കെ സി ആലീസ്, പി ടി മുരുകന്‍, പ്രിന്‍സ് മാത്യു, പി എസ് സനില്‍, കെ കെ തങ്കപ്പന്‍ എന്നിവരും പങ്കെടുത്തു.
What's Your Reaction?

