മണ്ഡല കാലം: കമ്പംമെട്ടില്‍ തീര്‍ഥാടകര്‍ക്ക് അടിസ്ഥാന സൗകര്യമൊരുക്കല്‍ വൈകുന്നു
മണ്ഡല കാലം: കമ്പംമെട്ടില്‍ തീര്‍ഥാടകര്‍ക്ക് അടിസ്ഥാന സൗകര്യമൊരുക്കല്‍ വൈകുന്നു
ഇടുക്കി: ശബരിമല മണ്ഡല കാലം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ സംസ്ഥാന അതിര്‍ത്തി പട്ടണമായ കമ്പംമെട്ട് വഴിയുള്ള അയ്യപ്പ ഭക്തരുടെ തീര്‍ഥാടനം ഇക്കുറിയും ദുരിതത്തില്‍. കേരളത്തിലേക്ക് പ്രവേശിക്കുമ്പോള്‍ അയ്യപ്പഭക്തര്‍ വിശ്രമിക്കുന്നത് കമ്പംമെട്ടിലാണ്. എന്നാല്‍ ഓരോ മണ്ഡലകാലത്തും അയ്യപ്പഭക്തരെ എതിരേല്‍ക്കുന്നത് അസൗകര്യങ്ങള്‍ മാത്രമാണ്. ഇവിടെയെത്തുന്ന അയ്യപ്പഭക്തര്‍ക്ക്് പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിന് പോലും വേണ്ടത്ര സൗകര്യങ്ങള്‍ ഇവിടെയില്ല. ഇടത്താവളമൊരുക്കാന്‍ സംസ്ഥാന ബജറ്റില്‍ 4 കോടി രൂപ അനുവദിച്ച് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഇടത്താവളം യാഥാര്‍ഥ്യമായിട്ടില്ല. പാര്‍ക്കിങ് സൗകര്യം, വിശ്രമ കേന്ദ്രം, വഴിവിളക്കുകള്‍,ശുചിമുറികള്‍, തുടങ്ങിയവയ്ക്കായി എല്ലാ വര്‍ഷവും മുറവിളി ഉയരും. ശുചിമുറികള്‍ സ്ഥാപിക്കാന്‍ എല്ലാ വര്‍ഷവും തീരുമാനമെടുക്കാറുണ്ടെങ്കിലും നടപ്പാക്കാറില്ല. സ്ഥലം ഏറ്റെടുക്കാന്‍ കരുണാപുരം പഞ്ചായത്തിന് ആദ്യ ഗഡുവായി ലഭിച്ച തുക ഉപയോഗിച്ച് കമ്പംമെട്ട് കമ്യൂണിറ്റി ഹാളിന് സമീപം സ്വകാര്യ വ്യക്തി 20 സെന്റ് സൗജന്യമായി നല്‍കിയതടക്കം 65 സെന്റ് സ്ഥലം പഞ്ചായത്ത് ഏറ്റെടുത്ത് രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുകമാത്രമാണ് ചെയ്തത്. തുടര്‍നടപടി ആയിട്ടില്ല.
What's Your Reaction?

