വെള്ളാപ്പള്ളി നടേശനെ അധിക്ഷേപിച്ചതിനെതിരെ എന്‍എന്‍ഡിപി യോഗം പ്രവര്‍ത്തകര്‍ കട്ടപ്പനയില്‍ പന്തംകൊളുത്തി പ്രകടനം നടത്തി
വെള്ളാപ്പള്ളി നടേശനെ അധിക്ഷേപിച്ചതിനെതിരെ എന്‍എന്‍ഡിപി യോഗം പ്രവര്‍ത്തകര്‍ കട്ടപ്പനയില്‍ പന്തംകൊളുത്തി പ്രകടനം നടത്തി

ഇടുക്കി: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ആധിക്ഷേപിച്ചതിനെതിരെ മലനാട് യൂണിയന്‍ കട്ടപ്പനയില്‍ പന്തംകൊളുത്തി പ്രകടനം നടത്തി. യൂണിയന്‍ സെക്രട്ടറി വിനോദ് ഉത്തമന്‍ ഉദ്ഘാടനം ചെയ്തു. കട്ടപ്പന പഴയ ബസ് സ്റ്റാന്‍ഡില്‍ നിന്നാരംഭിച്ച പ്രകടനം ടൗണ്‍ ചുറ്റി യൂണിയന്‍ ഓഫീസ് പരിസരത്ത് സമാപിച്ചു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണം അതിരുവിട്ട മുസ്ലീം പ്രീണനമാണെന്ന് അഭിപ്രായപ്പെട്ടതിനാണ് വെള്ളാപ്പള്ളി നടേശനെ വര്‍ഗീയവാദിയെന്ന് അധിക്ഷേപിച്ചത്. ഇത്തരം ശക്തികളെ ചെറുക്കുമെന്ന് നേതാക്കള്‍ പറഞ്ഞു.അധികാരത്തിന്റെ ബലത്തില്‍ കേരളത്തിന്റെ പൊതുസമ്പത്ത് ന്യൂനപക്ഷങ്ങളിലേക്ക് എത്തിയ കാര്യം ആര്‍ക്കും നിഷേധിക്കാനാവില്ല. ഇക്കാര്യം പറഞ്ഞതിന്റെ പേരില്‍ യോഗത്തെയോ ജനറല്‍ സെക്രട്ടറിയേയോ യൂണിയനേയോ കുറ്റപ്പെടുത്താന്‍ ആരെയും അനുവദിക്കില്ലെന്നും സത്യം പറയുന്നവരെ വര്‍ഗീയവാദികളായി ചിത്രീകരിക്കാന്‍ ഇത്തരം തീവ്രവാദികള്‍ നടത്തുന്ന ശ്രമങ്ങളെ ഒറ്റക്കെട്ടായി ചെറുക്കുമെന്നും നേതാക്കള്‍ പറഞ്ഞു.
What's Your Reaction?






