വണ്ടിപ്പെരിയാറില്‍ ലോകാരോഗ്യ ദിനാചരണം സംഘടിപ്പിച്ചു
വണ്ടിപ്പെരിയാറില്‍ ലോകാരോഗ്യ ദിനാചരണം സംഘടിപ്പിച്ചു

ഇടുക്കി: ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് അഴുത ബ്ലോക്ക് പഞ്ചായത്തും വണ്ടിപ്പെരിയാര്‍ സിഎച്ച്‌സിയും ചേര്‍ന്ന് വണ്ടിപ്പെരിയാറില്‍ ബോധവല്‍ക്കരണ റാലിയും പൊതുസമ്മേളനവും നടത്തി. ആരോഗ്യപരമായ തുടക്കം പ്രതീക്ഷിച്ച നിര്‍ഭരമായ ഭാവി എന്ന സന്ദേശം ഉയര്‍ത്താണ് റാലി നടത്തിയത്. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം അഴുത ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍ സെല്‍വത്തായി ഉദ്ഘാടനം ചെയ്തു. വണ്ടിപ്പെരിയാര്‍ ഐശ്വര്യ നഴ്‌സിങ് കോളേജ് വിദ്യാര്‍ഥികള്‍ ബസ് സ്റ്റാന്‍ഡില്‍ ഫ്‌ലാഷ് മോബ് അവതരിപ്പിച്ചു. വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ എം ഉഷ അധ്യക്ഷയായി. ജില്ലാ പഞ്ചായത്തംഗം എസ് പി രാജേന്ദ്രന്‍, അഴുത ബ്ലോക്ക് പഞ്ചായത്തഗം പി എം നൗഷാദ് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സ്മിത മോള്‍, ലിസമ്മ ജെയിംസ്, മെഡിക്കല്‍ ഓഫീസര്ഡ ഡോ. അജയ് മോഹനന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ആരോഗ്യ മേഖലയില്‍ ഓരോ വാര്‍ഡിലും പ്രത്യേകം തയ്യാറാക്കിയ ആപ്പിലൂടെയുള്ള പ്രവര്‍ത്തനം പൂര്‍ത്തീകരിച്ച ആശാവര്‍ക്കര്‍മാരെ യോഗത്തില്‍ ആദരിച്ചു.
What's Your Reaction?






