COLLECTOR ONLINE: ബുധനാഴ്ചകളില്‍ ഇടുക്കി കലക്ടര്‍ ഫേസ്ബുക്കില്‍ തത്സമയം: പരാതി നേരിട്ട് അറിയിക്കാം

COLLECTOR ONLINE: ബുധനാഴ്ചകളില്‍ ഇടുക്കി കലക്ടര്‍ ഫേസ്ബുക്കില്‍ തത്സമയം: പരാതി നേരിട്ട് അറിയിക്കാം

Apr 8, 2025 - 10:40
 0
COLLECTOR ONLINE: ബുധനാഴ്ചകളില്‍ ഇടുക്കി കലക്ടര്‍ ഫേസ്ബുക്കില്‍ തത്സമയം: പരാതി നേരിട്ട് അറിയിക്കാം
This is the title of the web page

ഇടുക്കി: പൊതുജനങ്ങള്‍ക്ക് ഫെയ്‌സ്ബുക്കിലൂടെ കലക്ടര്‍ വി വിഗ്‌നേശ്വരിക്ക് പരാതികള്‍ നേരിട്ട് അറിയിക്കാന്‍ അവസരം. 9 മുതല്‍ എല്ലാ ബുധനാഴ്ചകളിലും വൈകിട്ട് 6 മുതല്‍ 7 വരെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ കമന്റുകളായി ലഭിക്കുന്ന പരാതികള്‍ക്ക് കലക്ടര്‍ തത്സമയം മറുപടി നല്‍കും. പരാതികള്‍ക്ക് പുറമേ അധികാരികളുടെ ശ്രദ്ധ പതിയാത്ത പൊതുവിഷയങ്ങള്‍ സംബന്ധിച്ചും പൊതുജനങ്ങള്‍ക്ക് വിവരം നല്‍കാം. പരമാവധി വിഷയങ്ങളില്‍ തത്സമയം മറുപടി നല്‍കും. മറ്റ് വിഷയങ്ങളില്‍ ബന്ധപ്പെട്ട വകുപ്പുകളുമായി ആലോചിച്ച് പരിഹാരം കാണാന്‍ ശ്രമിക്കും.
ജില്ലയുടെ അടിസ്ഥാന വികസന വിഷയത്തില്‍ ആളുകളുടെ ആശയങ്ങളും അഭിപ്രായങ്ങളും നേരിട്ടറിയേണ്ടതുണ്ടെന്ന് കലക്ടര്‍ പറഞ്ഞു. പലര്‍ക്കും നേരിശട്ടത്തി പരാതികള്‍ പറയാനോ വിഷയങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്താനോ കഴിയാറില്ല. ജില്ലയുടെ വിദൂരപ്രദേശങ്ങളില്‍നിന്ന് കലക്ടറേറ്റില്‍ എത്താന്‍ ദിവസവും ജോലിക്ക് പോകുന്നവര്‍ക്ക് സാധിക്കില്ല. ഇത്തരക്കാര്‍ക്കുകൂടി വേണ്ടി തത്സമയ പരിപാടി സംഘടിപ്പിക്കുന്നത്. അനാവശ്യ  ചോദ്യങ്ങളും കോടതി സംബന്ധമായ വിഷയങ്ങളും ഒഴിവാക്കണമെന്നും കളക്ടര്‍ പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow