ഇഞ്ചിക്ക് ഫംഗസ് രോഗം പടരുന്നു കർഷകർ പ്രതിസന്ധിയില്‍
ഇഞ്ചിക്ക് ഫംഗസ് രോഗം പടരുന്നു കർഷകർ പ്രതിസന്ധിയില്‍

ഇടുക്കി: ഹൈറേഞ്ച് മേഖലയിലെ ഇഞ്ചി കൃഷിയില്‍ ഫംഗസ് രോഗബാധ വ്യാപകമാകുന്നു. രോഗബാധ ബാധിച്ച് ഇഞ്ചിയുടെ തണ്ടുണങ്ങുന്നത് നിരവധി കര്‍ഷകരെ കടക്കെണിയിലാക്കി. കാലാവസ്ഥയും വിലയും ഒത്തുവന്നാല്‍ മെച്ചപ്പെട്ട വരുമാന സാധ്യതയാണ് ഇഞ്ചി കൃഷിക്കുള്ളത്. രോഗബാധയുടെ ആദ്യ ലക്ഷണം ഇലകളില്‍ മഞ്ഞ നിറം ബാധിക്കുന്നതാണ്. തുടര്‍ന്ന് വെളുത്ത അടയാളങ്ങള്‍ പ്രത്യക്ഷപ്പെടും. ഒരാഴ്ചയ്ക്കുശേഷം ഇലയും തണ്ടുകളും ഉണങ്ങി മണ്ണിനോട് ചേരും. രോഗലക്ഷണങ്ങള്‍ കണ്ടതോടെ കര്‍ഷകര്‍ കൃഷിവകുപ്പ് അധികൃതരെ വിവരം അറിയിച്ചിരുന്നു. സ്ഥലം സന്ദര്‍ശിച്ച ഉദ്യോഗസ്ഥര്‍ക്കും രോഗം എന്തെന്ന് കൃത്യമായി കണ്ടെത്താനായിട്ടില്ല. വളവും കീടനാശിനിയും ഉള്‍പ്പെടെ വലിയ ചെലവാണ് കൃഷി നടത്തിപ്പിനുള്ളത്. വേഗത്തില്‍ പടരുന്ന രോഗത്തിന് പരിഹാരം കണ്ടെത്തി മാര്‍ഗങ്ങള്‍ നിര്‍ദേശിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
What's Your Reaction?






