വെള്ളത്തൂവല്‍ ചതുരംഗപാറയില്‍ ചെണ്ടുമല്ലി കൃഷിയൊരുക്കി സഹപാഠികള്‍
വെള്ളത്തൂവല്‍ ചതുരംഗപാറയില്‍ ചെണ്ടുമല്ലി കൃഷിയൊരുക്കി സഹപാഠികള്‍
ഇടുക്കി: ഓണത്തിന് പൂക്കളമൊരുക്കാന്‍ ഒരുപറ്റം സഹപാഠികള്‍ ഒരുക്കിയ പൂക്കളുടെ വിളവെടുപ്പ് ഉത്സവം നടത്തി.വെള്ളത്തൂവല്‍ പഞ്ചായത്തംഗം ഷിബി എല്‍ദോസ് ഉദ്ഘാടനം ചെയ്തു. വെള്ളത്തൂവല്‍ മുതുവാന്‍കുടിക്കു സമീപം ചതുരംഗപാറയിലാണ് പണിക്കന്‍കുടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 1992-93 എസ്എസ്എല്‍സി ബാച്ചിലെ 20 സുഹൃത്തുക്കള്‍ പൂപ്പാടം ഒരുക്കിയത്. കാര്‍ഷിക, സാമൂഹിക, സേവന രംഗത്ത് തനതായ പ്രവര്‍ത്തനങ്ങള്‍ നടത്തി മുന്നേറുന്ന ഇവരുടെ പുതിയ കൃഷിയാണിത്. ഒരു മാസം മുമ്പ് പാട്ടത്തിനെടുത്ത് അര ഏക്കര്‍ സ്ഥലത്താണ് മഞ്, ഓറഞ്ച് ചെണ്ടുമല്ലി വിത്തുകള്‍ വിതറിയത്. വെള്ളത്തൂവല്‍ കൃഷി ഓഫീസന്റെ സഹകരണത്തോടെയാണ് കൃഷി. കൊന്നത്തടി പഞ്ചായത്തംഗം റെജി ഇടിയാകുന്നേല്‍, കൃഷി ഓഫീസര്‍ പ്രിയ പീറ്റര്‍ എന്നിവര്‍ സംസാരിച്ചു. സംഘം ഭാരവാഹികളായ ബിജു പെരയ്ക്കാട്ട്, രാജേഷ് ആല്‍പ്പാറ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?

