കഞ്ഞിക്കുഴി സഹകരണ ബാങ്ക് ഓണം വിപണി ആരംഭിച്ചു
കഞ്ഞിക്കുഴി സഹകരണ ബാങ്ക് ഓണം വിപണി ആരംഭിച്ചു

ഇടുക്കി: കഞ്ഞിക്കുഴി സര്‍വീസ് സഹകരണ ബാങ്ക് ഓണം സഹകരണ വിപണിക്ക് തുടക്കമായി.
പഴയരിക്കണ്ടം സഹകരണ ബാങ്ക് അങ്കണത്തില്‍ പ്രസിഡന്റ് ലിസി ജോസ് ഉദ്ഘാടനം ചെയ്തു.
13 ഇനം നിത്യോപയോഗ സാധനങ്ങള്‍ സര്‍ക്കാര്‍ സബ്‌സിഡിയോടെ ഇവിടെ ലഭിക്കും. പഴയരിക്കണ്ടം, കഞ്ഞിക്കുഴി, കീരിത്തോട്, ചേലച്ചുവട് , ആല്‍പാറ ബ്രാഞ്ചുകളില്‍ ഓണം വിപണി ആരംഭിച്ചിട്ടുണ്ട്. ബോഡ് മെമ്പര്‍ വാവച്ചന്‍ പെരുവിലങ്ങാട്ട് അധ്യക്ഷനായി. ഇടുക്കി ബ്ലോക്ക് പഞ്ചായത്തംഗം ഉഷ മോഹനന്‍ മുഖ്യപ്രഭാഷണം നടത്തി. ബാങ്ക് സെക്രട്ടറി കെ കെ പ്രസന്നകുമാര്‍, ശശി, കന്യാലില്‍, ദിലീപ് ഇ ടി, ബിന്ദു സലിംകുമാര്‍, സുരേഷ് എ പി, സലിം ടി എ, അനീഷ് ജയിംസ്, ഷൈനി സെബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






