അദിലാബാദ് രൂപതയുടെ ബിഷപ്പായി ഫാ. ജോസഫ് തച്ചാപറമ്പത്ത്: നാലുമുക്ക് നസ്രത്ത്‌വാലി ഇടവകയ്ക്ക് അഭിമാന നിമിഷം
അദിലാബാദ് രൂപതയുടെ ബിഷപ്പായി ഫാ. ജോസഫ് തച്ചാപറമ്പത്ത്: നാലുമുക്ക് നസ്രത്ത്‌വാലി ഇടവകയ്ക്ക് അഭിമാന നിമിഷം

ഇടുക്കി: സിഎംഐ സഭ അദിലാബാദ് രൂപതയുടെ ബിഷപ്പായി ഫാ. ജോസഫ് തച്ചാപറമ്പത്ത് നിയമിതനായപ്പോള്‍ കാമാക്ഷി നാലുമുക്ക് നസ്രത്ത്‌വാലി തിരുക്കുടുംബ പള്ളി ഇടവകയ്ക്ക് അഭിമാന നിമിഷം. ഇതേ ഇടവകയിലെ അംഗമാണ് ഫാ. ജോസഫ്. നാലുമുക്ക് തച്ചാപറമ്പില്‍ ലൂക്കോസ്(പാപ്പച്ചന്‍ 90)ഏലിയാമ്മ(ചിന്നമ്മ 85) ദമ്പതികളുടെ എട്ടുമക്കളില്‍ നാലാമനാണ് ഫാ. ജോസഫ്. 1970ല്‍ ജനിച്ച അദ്ദേഹം കുടുംബ സമേതം ചെങ്ങളത്തായിരുന്നു താമസം. ഏഴാം ക്ലാസ് വരെ ചങ്ങനാശേരി എസ്എച്ച് സ്‌കൂളില്‍ പഠിച്ചു. 1960കളില്‍ കുടുംബം നാലുമുക്കിലേക്ക് കുടിയേറിയതോടെ ഇരട്ടയാര്‍ സെന്റ് തോമസ് സ്‌കൂളില്‍ ഹൈസ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കി. 1995ല്‍ വൈദികപട്ടം സ്വീകരിച്ചു. കഴിഞ്ഞവര്‍ഷമാണ് ഛാന്ദാ രൂപതയുടെ പ്രൊവിന്‍ഷ്യളായത്. ഈചുമതല വഹിക്കുന്നതിനിടെയാണ് പുതിയ പദവി.
വൈദികനായ സഹോദരന്‍ ഫാ. ലൂക്കാ തച്ചാപറമ്പില്‍ പന്നിയാര്‍കുട്ടി സെന്റ് മേരീസ് പള്ളി വികാരിയാണ്. കഴിഞ്ഞയാഴ്ച അദ്ദേഹത്തിന്റെ 25-ാം ജൂബിലി ആഘോഷത്തില്‍ ഫാ. ജോസഫും പങ്കെടുത്തിരുന്നു. അടിമാലി പ്രീസ്റ്റ് ഹോമിലെ സിസ്റ്റര്‍ ജ്യോതിസ്, കണ്ണൂര്‍ സെന്റ് സ്റ്റീഫന്‍സ് സഭാംഗമായ സിസ്റ്റര്‍ സോഫിയ എന്നിവരും സഹോദരങ്ങളാണ്. ടോമിയാണ് മൂത്ത സഹോദരന്‍. സഹോദരി വിന്നി സ്വരാജ് സയണ്‍ പബ്ലിക് സ്‌കൂളിലെ അധ്യാപികയാണ്. മറ്റ് സഹോദങ്ങളായ ബിനുവാണ് നാലുമുക്കിലും ഇളയ സഹോദരന്‍ അനീഷ് യുകെയിലുമാണ്.
What's Your Reaction?






