കൊച്ചറ ബ്രാഞ്ച് പോസ്റ്റ്മാസ്റ്റര്‍ കെ എസ് മോഹനന് യാത്രയയപ്പ് നല്‍കി
കൊച്ചറ ബ്രാഞ്ച് പോസ്റ്റ്മാസ്റ്റര്‍ കെ എസ് മോഹനന് യാത്രയയപ്പ് നല്‍കി

ഇടുക്കി: തപാല്‍ വകുപ്പില്‍ ദീര്‍ഘകാലത്തെ സേവനത്തിനുശേഷം വിരമിക്കുന്ന കൊച്ചറ ബ്രാഞ്ച് പോസ്റ്റ്മാസ്റ്റര്‍ കെ എസ് മോഹനന് യാത്രയയപ്പ് നല്‍കി. ഫെഡറേഷന്‍ ഓഫ് നാഷണല്‍ പോസ്റ്റര്‍ ഓര്‍ഗനൈസേഷന്‍ സംഘടിപ്പിച്ച സമ്മേളനം യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. 1981ല്‍ പോസ്റ്റുമാന്‍ തസ്തികയില്‍ ജോലിയില്‍ പ്രവേശിപ്പിച്ച കെ എസ് മോഹനന്‍ ഹൈറേഞ്ചിലെ വിവിധ പോസ്റ്റ് ഓഫീസുകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 91 മുതല്‍ ബ്രാഞ്ച് പോസ്റ്റുമാസ്റ്ററായി പ്രവര്‍ത്തിച്ചുവരികയാണ്. എഫ്എന്‍പിഒ ജില്ലാ പ്രസിഡന്റ് കെ.എ ബെന്നി
അധ്യക്ഷനായി. വണ്ടന്‍മേട് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മാനങ്കേരി, ജോര്‍ജുകുട്ടി ജോസ്, രാജു ബേബി, കെ സി ബിജു, ബി വിജയകുമാര്‍, ജോസ് മാടപ്പള്ളി, സി എം ബാലകൃഷ്ണന്‍, ജി പി രാജന്‍, മാനി പ്രിന്‍സ്, സജി ജോസഫ്, മോന്‍സി മഠത്തില്‍, ഷാജി തത്തംപള്ളില്‍, പി എസ് സോഫിമോള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






