രാജാക്കാട്ട് ചരസുമായി 2 യുവാക്കള്‍ പിടിയില്‍
രാജാക്കാട്ട് ചരസുമായി 2 യുവാക്കള്‍ പിടിയില്‍

ഇടുക്കി: രാജാക്കാട്ട് 90ഗ്രാം ചരസുമായി 2 യുവാക്കള്‍ പൊലീസ് പിടിയില്‍. രാജകുമാരി നടുമറ്റം ചെനയപ്പള്ളിയില്‍ ബിബിന്‍, കുരുമ്പുംതടത്തില്‍ അശ്വിന്‍ എന്നിവരാണ് അറസ്റ്റിലായത്. വിനോദ സഞ്ചാരത്തിനായി മണാലിക്ക് പോയി തിരികെയെുന്ന യുവാക്കളുടെ കൈവശം ലഹരി വസ്തുക്കള്‍ ഉണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. മണാലിയില്‍നിന്ന് ട്രെയിന്‍ മാര്‍ഗം എറണാകുളത്തെത്തി അവിടെ നിന്ന് ബസില്‍ രാജാക്കാട്ട് വന്ന് ഇറങ്ങിയപ്പോളാണ് ഇവരെ അറസ്റ്റ് ചെയ്തത്.
What's Your Reaction?






