ചെണ്ടുമല്ലി കൃഷിയില്‍ വിജയം കൊയ്ത് മനോജും സാബുവും
ചെണ്ടുമല്ലി കൃഷിയില്‍ വിജയം കൊയ്ത് മനോജും സാബുവും

ഇടുക്കി: ചെണ്ടുമല്ലി കൃഷിയില്‍ വിജയം കൊയ്ത് ഉപ്പുതോട് സ്വദേശികളായ മനോജും , സാബുവും. തമിഴ്‌നാട്ടിലെ പ്രധാന കൃഷിയും, വരുമാനമാര്‍ഗവുമായ ചെണ്ടുമല്ലി ഇടുക്കിയുടെ കൃഷി ചെയ്യാന്‍ അധികമാരും താല്‍പര്യം കാണിച്ചിരുന്നില്ല. കുരുമുളക് കൃഷിക്കായി പാട്ടത്തിനെടുത്ത സ്ഥലത്ത് ഇവര്‍ രണ്ടായിരത്തോളം ചെണ്ടുമല്ലി തൈകള്‍ നട്ടു. 45 ദിവസമായപ്പോള്‍ പൂക്കള്‍ വിരിഞ്ഞുതുടങ്ങി. ഇപ്പോള്‍ ആഴ്ചയില്‍ മൂന്ന് തവണ വിളവെടുക്കുന്നുണ്ട്. ഓണക്കാലമായതോടെ പൂക്കള്‍ക്ക് സമീപപ്രദേശങ്ങളില്‍ തന്നെ ആവശ്യക്കാരുണ്ട്. ചെറിയതോതില്‍ കീടബാധയുണ്ടെങ്കിലും അവയൊക്കെ അതിജീവിച്ച് മുന്നോട്ടുപോവുകയാണ് ഈ യുവാക്കള്‍ .
വിപണിയിലെ വിലക്കുറവ് ഇവരെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട് .150 രൂപ കിലോയ്ക്ക് ലഭിച്ചിടത്ത് ഇപ്പോള്‍ വില നൂറു രൂപയായി കുറഞ്ഞു. 150-ന് മുകളില്‍ വില ലഭിച്ചാല്‍ കൃഷി ലാഭകരമാണെന്നാണ് ഇവര്‍ പറയുന്നു. കൃഷികാര്യങ്ങളില്‍ കുടുംബാഗങ്ങളും ഇവരെ സഹായിക്കും. വഴിയോരത്തേ ചെണ്ടുമല്ലി തോട്ടം കാണുവാന്‍ ഇതുവഴി കടന്നുപോകുന്ന ധാരാളം പേരും എത്തുന്നുണ്ട്. പ്രതിസന്ധികളെ അവഗണിച്ച് കൃഷി വിപുലമാക്കുവാനാണ് ഈ കര്‍ഷക സുഹൃത്തുക്കളുടെ തീരുമാനം
What's Your Reaction?






