പത്താം വര്‍ഷവും നിര്‍ധന കുടുംബങ്ങള്‍ക്ക് ഓണക്കിറ്റുമായി ജോഷി കന്യാകുഴി
പത്താം വര്‍ഷവും നിര്‍ധന കുടുംബങ്ങള്‍ക്ക് ഓണക്കിറ്റുമായി ജോഷി കന്യാകുഴി

ഇടുക്കി: തുടര്‍ച്ചയായി പത്താം വര്‍ഷവും നിര്‍ധന കുടുംബങ്ങള്‍ക്ക് ഓണകിറ്റുമായി കോണ്‍ഗ്രസ് രാജാക്കാട് മണ്ഡലം പ്രസിഡന്റ് ജോഷി കന്യാകുഴി. ഈ വര്‍ഷം 43 കുടുംബങ്ങള്‍ക്കാണ് കിറ്റുകള്‍ വിതരണം ചെയ്ത്. പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് രാജാക്കാട് പഞ്ചായത്തിലെ 13 വീട്ടില്‍ കിറ്റ് നല്‍കിയാണ് പ്രവര്‍ത്തനങ്ങളുടെ തുടക്കം. വിവിധ സ്ഥാപനങ്ങളും സംഘടനകളും നല്‍കുന്ന സധനങ്ങള്‍ ഓണക്കിറ്റായി ഒരുക്കി ജോഷി വീടുകളില്‍ എത്തിച്ച് നല്‍കും. നിര്‍ധന കുടുംബങ്ങള്‍ക്കും കിടപ്പ് രോഗികള്‍ക്കുമാണ് ജോഷിയുടെ ഈ ഓണസമ്മാനം. കൊവിഡ് കാലത്തും പ്രളയ സമയത്തും ജോഷി ചെയ്ത സേവന പ്രവര്‍ത്തനങ്ങള്‍ ഏറെ പ്രശംസ നേടിയിരുന്നു. ഇനിയും നിരവധി സേവന സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ ചെയ്യണമെന്നാണ് ജോഷിയുടെ ആഗ്രഹം. കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അര്‍ജുന്‍ ഷിജുവും കിറ്റ് വിതരണത്തില്‍ പങ്ക് ചേര്‍ന്നു.
What's Your Reaction?






