ദേവികുളം താലൂക്കിലെ വന്യജീവി ആക്രമണം: മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഓഫീസ് ഉപരോധിച്ചു
ദേവികുളം താലൂക്കിലെ വന്യജീവി ആക്രമണം: മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഓഫീസ് ഉപരോധിച്ചു

ഇടുക്കി: ദേവികുളം താലൂക്കില്‍ വിര്‍ധിച്ചുവരുന്ന വന്യമൃഗ ആക്രമണം തടയണമെന്നാവശ്യപ്പെട്ട് സിപിഐക്ക് കീഴിലുള്ള എഐവൈഎഫ്, എന്‍എഫ്‌ഐഡബ്ല്യു എന്നിവയുടെ നേതൃത്വത്തില്‍ മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഓഫീസ് ഉപരോധിച്ചു. സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി പളനിവേല്‍ ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ്. മണ്ഡലം സെക്രട്ടറി ടി.രാജ അധ്യക്ഷനായി. വന്യമൃഗാക്രമണത്തില്‍ നിന്ന് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണം. പ്രശ്നക്കാരായ കാട്ടാനകളെ അടിയന്തരമായി ഉള്‍ക്കാട്ടിലേക്ക് മാറ്റണം. ഇല്ലാത്ത പക്ഷം സമരം കൂടുതല്‍ ശക്തമാക്കുമെന്ന് നേതാക്കള്‍ പറഞ്ഞു. സി.പി.ഐ. മൂന്നാര്‍ മണ്ഡലം സെക്രട്ടറി ടി.ചന്ദ്രപാല്‍, കാമരാജ്, ശാന്തിമുരുകന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






