കാന്‍സര്‍ ബാധിതയായ വീട്ടമ്മയ്ക്കായി അടിമാലിയില്‍ പൊതുധനസമാഹരണം നടത്തി
കാന്‍സര്‍ ബാധിതയായ വീട്ടമ്മയ്ക്കായി അടിമാലിയില്‍ പൊതുധനസമാഹരണം നടത്തി

ഇടുക്കി: അടിമാലി എസ്എന്‍ പടി സ്വദേശിനിയായ വീട്ടമ്മ കാന്‍സര്‍ ചികിത്സയ്ക്കായി സഹായം തേടുന്നു. എസ്എന്‍ പടി കളരിക്കല്‍ വീട്ടില്‍ സന്തോഷിന്റെ ഭാര്യ ഉഷയാണ് സഹായം തേടുന്നത്. ഇതിനായി അടിമാലിയില്‍ രൂപീകരിച്ച ഉഷ ചികിത്സാ സഹായനിധിയുടെ നേതൃത്വത്തില്‍ ടൗണില്‍ പൊതുധനസമാഹരണം നടത്തി. നാലര വര്‍ഷം മുമ്പാണ് ഉഷയ്ക്ക് കാന്‍സര്‍ സ്ഥിരീകരിക്കുന്നത്. കോട്ടയം മെഡിക്കല്‍ കോളേജിലാണ് നിലവില്‍ ചികിത്സ. തുടര്‍ ചികിത്സക്കായി 4 ലക്ഷം രൂപ വേണം. കൂലിവേലക്കാരാനായ സന്തോഷിന് വലിയ തുക കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തെ വ്യക്തികള്‍ ചേര്‍ന്ന് സഹായനിധിക്ക് രൂപം നല്‍കിയത്. അടിമാലിയിലെ ചില സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ വാടകയ്ക്ക് എടുത്ത് നല്‍കിയ വീട്ടിലാണ് ഉഷയും കുടുംബവും ജീവിക്കുന്നത്. ഉഷയേയും കുടുംബത്തേയും സഹായിക്കാന്‍ താല്‍പര്യമുള്ള സുമനസുകള്‍ക്ക് അടിമാലിയിലെ കാനറ ബാങ്ക് ശാഖയില്‍ തുറന്നിട്ടുള്ള 110075450250 എന്ന അക്കൗണ്ട് നമ്പരില്‍ പണം നിക്ഷേപിക്കാവുന്നതാണ്.
What's Your Reaction?






