അടിമാലി ഗവ. ഹൈസ്‌കൂളില്‍ ഇംഗ്ലീഷ് മീഡിയം നിര്‍ത്തലാക്കാന്‍ തീരുമാനം: പ്രതിഷേധവുമായി രക്ഷിതാക്കള്‍   

അടിമാലി ഗവ. ഹൈസ്‌കൂളില്‍ ഇംഗ്ലീഷ് മീഡിയം നിര്‍ത്തലാക്കാന്‍ തീരുമാനം: പ്രതിഷേധവുമായി രക്ഷിതാക്കള്‍   

Jun 2, 2025 - 11:32
 0
അടിമാലി ഗവ. ഹൈസ്‌കൂളില്‍ ഇംഗ്ലീഷ് മീഡിയം നിര്‍ത്തലാക്കാന്‍ തീരുമാനം: പ്രതിഷേധവുമായി രക്ഷിതാക്കള്‍    
This is the title of the web page

ഇടുക്കി: അടിമാലി ഗവ. ഹൈസ്‌കൂളില്‍ ഇംഗ്ലീഷ് മീഡിയം ഡിവിഷന്‍ നിര്‍ത്തലാക്കുന്നുവെന്ന് ആരോപിച്ച് രക്ഷിതാക്കളും വിദ്യാര്‍ഥി യുവജന പ്രസ്ഥാനങ്ങളും ഹെഡ്മിസ്ട്രസിന്റെ ഓഫീസില്‍ പ്രതിഷേധിച്ചു. അപ്രതീക്ഷിതമായി ഡിവിഷന്‍ നിര്‍ത്തലാക്കാന്‍ തീരുമാനിച്ചാല്‍ വിദ്യാര്‍ഥികളുടെ പഠനം അവതാളത്തിലാകുമെന്ന് മാതാപിതാക്കള്‍ ആരോപിച്ചു. പ്രതിഷേധം തുടര്‍ന്നതോടെ പൊലീസ് സ്ഥലത്തെത്തി ഓഫീസില്‍ നിന്ന് പ്രതിഷേധക്കാരെ മാറ്റി. തല്‍സ്ഥിതി തുടരാമെന്ന ഉറപ്പിന്‍മേല്‍ പ്രതിഷേധം അവസാനിപ്പിച്ചു. ഡിവിഷന്റെ പ്രവര്‍ത്തനത്തിനായി സ്‌പെഷ്യല്‍ ഓര്‍ഡര്‍ വഴി അധ്യാപരെ നിയമിക്കാന്‍ ഇടപെടല്‍ നടത്തുമെന്ന് സ്‌കൂള്‍ ഹെഡ്മിസ്ട്രസ് പറഞ്ഞു. ഡിവിഷന്‍ നിര്‍ത്തലാക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനം അംഗീകരിക്കാനാകില്ലെന്നും ഇംഗ്ലീഷ് മീഡിയം ഡിവിഷന്‍ തുടരുവാന്‍ ആവശ്യമായ ഇടപെടല്‍ നടത്തുമെന്നും അടിമാലി പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി ഡി ഷാജി പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow