ഈട്ടിത്തോപ്പ് ഹോമിയോ ഡിസ്‌പെന്‍സറി സംരക്ഷണ സമിതി  ഇരട്ടയാര്‍ പഞ്ചായത്ത് ഓഫീസ് പടിക്കല്‍ റിലേ നിരാഹാര സമരം തുടങ്ങി

ഈട്ടിത്തോപ്പ് ഹോമിയോ ഡിസ്‌പെന്‍സറി സംരക്ഷണ സമിതി  ഇരട്ടയാര്‍ പഞ്ചായത്ത് ഓഫീസ് പടിക്കല്‍ റിലേ നിരാഹാര സമരം തുടങ്ങി

Nov 23, 2026 - 14:56
 0
ഈട്ടിത്തോപ്പ് ഹോമിയോ ഡിസ്‌പെന്‍സറി സംരക്ഷണ സമിതി  ഇരട്ടയാര്‍ പഞ്ചായത്ത് ഓഫീസ് പടിക്കല്‍ റിലേ നിരാഹാര സമരം തുടങ്ങി
This is the title of the web page

ഇടുക്കി: ഗവ. ഹോമിയോ ഡിസ്‌പെന്‍സറി മാറ്റിയ നടപടിയില്‍  ഈട്ടിത്തോപ്പ് ഹോമിയോ ഡിസ്‌പെന്‍സറി സംരക്ഷണ സമിതി  ഇരട്ടയാര്‍ പഞ്ചായത്ത് ഓഫീസ് പടിക്കല്‍ റിലേ നിരാഹാര സമരം തുടങ്ങി. പഞ്ചായത്തംഗം സോജന്‍ മാളിയേക്കലാണ് നിരാഹാരമനുഷ്ഠിക്കുന്നത്. ചലച്ചിത്ര നടന്‍ സന്തോഷ് പരമേശ്വരന്‍ ഉദ്ഘാടനംചെയ്തു. സമിതി ചെയർമാൻ ശ്രീകാന്ത് പേങ്ങാട്ടുതെക്കേല്‍ അധ്യക്ഷനായി. പഞ്ചായത്തംഗങ്ങളായ ജിഷാ ഷാജി, രാജി ഹരികുമാർ, മിനി പ്രിൻസ്, ലാലച്ചൻ വെള്ളക്കട, ടി കെ അപ്പുക്കുട്ടൻ, സിപിഐ എം കട്ടപ്പന ഏരിയ സെക്രട്ടറി മാത്യു ജോർജ്, സിപിഐ ജില്ലാ കൗൺസിൽ അംഗം ആനന്ദ് സുനിൽകുമാർ, കർഷക മോർച്ച ജില്ലാ ജോയിൻ്റ് സെക്രട്ടറി ഗോപി ഊളാനിയിൽ, സമിതി രക്ഷാധികാരി ഫാ. ടിനു പാറക്കടവിൽ, ഭാരവാഹികളായ രാജന്‍ വെള്ളാപ്പള്ളില്‍, വിനീത് വിജയന്‍, ബെന്നി കുഴികോടിയില്‍, മധു പുന്നയ്ക്കല്‍ തുടങ്ങിയവർ സംസാരിച്ചു. കേരള ആശുപത്രി സംരക്ഷണ സമിതി ചീഫ് കോ ഓര്‍ഡിനേറ്റര്‍ ശൈലജ പുഞ്ചക്കരി ഓൺലൈനായി പങ്കെടുത്തു. ഡിസ്പെൻസറി ഈട്ടിത്തോപ്പിൽ പുനരാരംഭിക്കും വരെ സമരം തുടരുമെന്ന് ഭാരവാഹികൾ അറിയിച്ചു. ചൊവ്വാഴ്ച രാവിലെ മുതൽ പഞ്ചായത്തംഗങ്ങൾ നിരാഹാരമനുഷ്ഠിക്കും.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow