ചേലച്ചുവട്ടില്‍ ഓട്ടോറിക്ഷ മറിഞ്ഞ് 3 പേര്‍ക്ക് പരിക്ക്
ചേലച്ചുവട്ടില്‍ ഓട്ടോറിക്ഷ മറിഞ്ഞ് 3 പേര്‍ക്ക് പരിക്ക്
ഇടുക്കി: ചേലച്ചുവട് സിഎസ്‌ഐ ആശുപത്രിക്ക് സമീപം നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോറിക്ഷ മറിഞ്ഞ് മൂന്നുപേര്‍ക്ക് പരിക്കേറ്റു. രണ്ട് പേരുടെ നില ഗുരുതരം. ഡ്രൈവര്‍ പേയ്ക്കല്‍ സന്തോഷ് (50), ചേലച്ചുവട് ഹരിശ്രീ വ്യാപാര സ്ഥാപനത്തിന്റെ ഉടമ പുതുക്കുന്നത്ത് രവി (55), ഭാര്യ സുഷമ (50) എന്നിവര്‍ക്കാണ് പരിക്കേറ്റത്. സന്തോഷിനെ ആലുവ രാജഗിരി ആശുപത്രിയിലും സുഷമയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
What's Your Reaction?