തൊവരയാര്‍ ഉണ്ണിമിശിഹ പള്ളിയില്‍ തിരുനാള്‍
തൊവരയാര്‍ ഉണ്ണിമിശിഹ പള്ളിയില്‍ തിരുനാള്‍

ഇടുക്കി: ഹൈറേഞ്ചിലെ ആദ്യകാല കുടിയേറ്റ ഇടവകയായ കട്ടപ്പന തൊവരയാര്‍ ഉണ്ണിമിശിഹ പള്ളിയില്‍ തിരുനാള്‍ തുടങ്ങി. ഫാ. ബോസ്റ്റണ്‍ കൊച്ചുചേന്നാട്ട് കൊടിയേറ്റി. 31 ന് സമാപിക്കും. വെള്ളിയാഴ്ച കുഞ്ഞിപ്പൈതങ്ങളുടെ തിരുനാളില്‍ ആഘോഷമായ സമൂഹബലി, സന്ദേശം എന്നിവ നടക്കും. ശനിയാഴ്ച വൈകിട്ട് 4.30ന് ആഘോഷമായ വിശുദ്ധ കുര്‍ബാന- ഫാ. ജോജു അടംബക്കല്ലേല്‍, തുടര്‍ന്ന് ആഘോഷമായ തിരുനാള്‍ പ്രദക്ഷിണം. ഞായറാഴ്ച ആഘോഷമായ വിശുദ്ധ കുര്‍ബാന- ഫാ. ജോസ് കളപ്പുര, തുടര്‍ന്ന് പൊന്നികവലയിലേക്ക് പ്രദക്ഷിണം. ആഘോഷ പരിപാടികള്‍ക്ക് വികാരി ഫാ. ജോസഫ് കോയിക്കല്‍, ആന്റോ പോളേച്ചിറ, റെജി വാലുമ്മേല്‍, ബാബു വെട്ടിയാങ്കല്‍ എന്നിവര്‍ നേതൃത്വം നല്‍കുന്നു
.
What's Your Reaction?






