കട്ടപ്പനയിലെ ലോട്ടറിക്കടയില്‍നിന്ന് പണവും ടിക്കറ്റുകളും കവര്‍ന്ന 'ആക്രി ഷാജി' പിടിയില്‍
കട്ടപ്പനയിലെ ലോട്ടറിക്കടയില്‍നിന്ന് പണവും ടിക്കറ്റുകളും കവര്‍ന്ന 'ആക്രി ഷാജി' പിടിയില്‍

ഇടുക്കി: കട്ടപ്പന നഗരത്തിലെ ലോട്ടറിക്കടയില്‍നിന്ന് 1 ലക്ഷം രൂപയും 3.5 ലക്ഷം രൂപയുടെ ടിക്കറ്റുകളും മോഷ്ടിച്ചയാളെ കട്ടപ്പന പൊലീസ് പിടികൂടി. നെടുങ്കണ്ടം കൂട്ടാര്‍ ചേലമൂട് ചരുവിളപുത്തന്‍വീട്ടില്‍ ഷാജി(ആക്രി ഷാജി 50) ആണ് അറസ്റ്റിലായത്. മോഷണത്തിനുശേഷം ഓട്ടോറിക്ഷയില്‍ നെടുങ്കണ്ടത്തെത്തിയ ഷാജി, മറ്റൊരു ഓട്ടോറിക്ഷയില്‍ കൂട്ടാറിലെ വീട്ടിലെത്തി. സിസി ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍മാരെ തിരിച്ചറിഞ്ഞു. നെടുങ്കണ്ടത്തുനിന്ന് പ്രതി വീട്ടിലെത്താന്‍ ഓട്ടോം വിളിച്ച ഓട്ടോറിക്ഷയും കണ്ടെത്തി. തുടര്‍ന്ന് ഡ്രൈവറുടെ സഹായത്തോടെ കൂട്ടാറിലെ വീട്ടില്‍നിന്ന് ഷാജിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കട്ടപ്പന പുതിയ ബസ് സ്റ്റാന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന അശോക ലോട്ടറി ഏജന്‍സിയിലാണ് തിങ്കള്‍ അര്‍ധരാത്രിയാണ് മോഷണം നടന്നത്. ഷട്ടറിന്റെ താഴ് തകര്‍ത്ത് ഉള്ളില്‍കടന്ന മോഷ്ടാവ് ലോട്ടറി ടിക്കറ്റുകളും മേശക്കുള്ളില്‍ സൂക്ഷിച്ചിരുന്ന പണവും കവര്‍ന്നിരുന്നു. ചൊവ്വാഴ്ച രാവിലെ ജീവനക്കാരി കട തുറക്കാന്‍ എത്തിയപ്പോഴാണ് മോഷണം നടന്നതായി വ്യക്തമായത്.
What's Your Reaction?






