എഴുത്തും കൃഷിയും കാഞ്ചിയാര്‍ രാജന് ദിനചര്യ
എഴുത്തും കൃഷിയും കാഞ്ചിയാര്‍ രാജന് ദിനചര്യ

ഇടുക്കി: ഹൈറേഞ്ചിന്റെ പ്രിയ സാഹിത്യകാരന്‍ കാഞ്ചിയാര്‍ രാജന് എഴുത്തും കൃഷിയും ഒരു നാണയത്തിന്റെ രണ്ട് വശങ്ങള്‍ പോലെയാണ്. സാഹിത്യരംഗത്തും പൊതുപ്രവര്‍ത്തനത്തിലും സജീവമായി നില്‍ക്കുമ്പോഴും ഇടവേളകളില്‍ കൃഷിയും ദിനചര്യ പോലെ മുന്നോട്ടുകൊണ്ടുപോകുന്നു. കുട്ടിക്കാലത്ത് എഴുത്തിന്റെ ലോകത്ത് സജീവമായപ്പോള്‍ ഉള്ളിലൊരു കര്‍ഷകന്‍ കൂടിയുണ്ടെന്ന് തിരിച്ചറിഞ്ഞിരുന്നു. പുരയിടത്തില്‍ വീട്ടാവശ്യത്തിനുള്ള പച്ചക്കറി കൃഷി ചെയ്തിരുന്ന ഇദ്ദേഹം 2018മുതല്‍ വീടിന്റെ ടെറസിലേക്കും കൃഷി വ്യാപിപ്പിച്ചു. പച്ചമുളക്, തക്കാളി, വിവിധയിനം ചീര തുടങ്ങിയവ 5 വര്‍ഷത്തിലേറെയായി കൃഷി ചെയ്യുന്നുണ്ട്. പുരയിടത്തില്‍ പയര്‍, ചീര, ചേമ്പ്, ചേന തുടങ്ങിയവയുമുണ്ട്.സര്‍ക്കാര്‍ സേവനത്തില്‍ നിന്ന് വിരമിച്ച ശേഷം സിപിഎമ്മിനൊപ്പം രാഷ്ട്രീയത്തില്‍ സജീവമായി. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റായും സേവനമനുഷ്ടിച്ചു. 'കള്‍ച്ചറും അഗ്രികള്‍ച്ചറും' ഒരുപോലെയാണെന്ന് കാഞ്ചിയാര്‍ രാജന്‍ പറയുന്നു. മണ്ണില്‍ പണിയെടുക്കുന്നത് കവിത എഴുതുന്നതുപോലെ സന്തോഷകരമാണന്നും എല്ലാവരും ജൈവ പച്ചക്കറി കൃഷിയിലേക്ക് കടന്നുവരണമെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്.
What's Your Reaction?






