വിദേശമദ്യം ചില്ലറ വില്‍പ്പന നടത്തിയ മേലേചിന്നാര്‍ സ്വദേശി അറസ്റ്റില്‍ 

വിദേശമദ്യം ചില്ലറ വില്‍പ്പന നടത്തിയ മേലേചിന്നാര്‍ സ്വദേശി അറസ്റ്റില്‍ 

Feb 9, 2026 - 12:11
 0
വിദേശമദ്യം ചില്ലറ വില്‍പ്പന നടത്തിയ മേലേചിന്നാര്‍ സ്വദേശി അറസ്റ്റില്‍ 
This is the title of the web page

ഇടുക്കി: വിദേശ നിര്‍മിത മദ്യം കൈവശംവച്ച് വില്‍പ്പന നടത്തിയാളെ തങ്കമണി എക്‌സൈസ് സംഘം അറസ്റ്റുചെയ്തു. മേലേച്ചിന്നാര്‍ പേരുക്കുന്നേല്‍ സിബിച്ചനാണ് പിടിയിലായത്. ഒരു ലിറ്റര്‍ മദ്യം ഇയാളില്‍നിന്ന് കണ്ടെടുത്തു. ഇത് 1400 രൂപ വിലയില്‍ ഓണ്‍ലൈനായി വില്‍പ്പന നടത്തുകയായിരുന്നു. വ്യാജമദ്യ വില്‍പ്പന നടത്തിയിരുന്ന ഇയാളെ ദീര്‍ഘനാളായി എക്‌സൈസ് സംഘം നിരീക്ഷിച്ചുവരികയായിരുന്നു. മദ്യം സ്റ്റോക്ക് ചെയ്യുന്നതിനും വില്‍പ്പന നടത്തുന്നതിനും പ്രതിക്ക് സൗകര്യമുള്ളതായി വിവരം ലഭിച്ചിരുന്നതായി എക്‌സൈസ് സംഘം പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി. എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ പ്രിന്‍സ് എബ്രഹാം, ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍ ഷിയാദ് എ, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഷീനാ തോമസ്, സുജിത്ത് എസ്, ആനന്ദ് വിജയന്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow