മൂന്നാര്‍ പാലം നിര്‍മാണം അന്തിമഘട്ടത്തില്‍
മൂന്നാര്‍ പാലം നിര്‍മാണം അന്തിമഘട്ടത്തില്‍
ഇടുക്കി: മൂന്നാറിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി പുതിയ പാലത്തിന്റെ നിര്‍മാണം അന്തിമഘട്ടത്തില്‍. കൊച്ചി- ധനുഷ്‌കോടി ദേശീയപാതയില്‍ രാമസ്വാമി അയ്യര്‍ ഹെഡ്‌വര്‍ക്ക്സ് ഡാമിനുസമീപം മുതിരപുഴയാറിനുകുറുകെ 6.80 കോടി രൂപ ചെലവഴിച്ചാണ് പാലം നിര്‍മിക്കുന്നത്. പാലം തുറക്കുന്നതോടെ കുരുക്കില്‍പ്പെടാതെ വാഹനങ്ങള്‍ക്ക് ഹൈറേഞ്ച് ക്ലബ് വഴി മൂന്നാര്‍ ടൗണിലേക്ക് പ്രവേശിക്കാം. പാലത്തിന്റ പ്രധാന തൂണുകളുടെയും ഡെക്കിന്റെയും നിര്‍മാണം പൂര്‍ത്തിയായി. ഇരുവശത്തുമുള്ള റോഡുകളെ ബന്ധിപ്പിക്കുന്ന നിര്‍മാണ ജോലികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. മൂന്നാറിനോട് ചേര്‍ന്നുള്ള പോതമേട് വ്യൂ പോയിന്റിലേക്ക് ഡാമിനു മുകളിലൂടെ ചെറിയ വാഹനങ്ങള്‍ മാത്രമാണ് ഇപ്പോള്‍ പോകുന്നത്. പാലം തുറക്കുന്നതോടെ വലിയ വാഹനങ്ങള്‍ക്കും ഇതുവഴി കടന്നുപോകാനാകും.
What's Your Reaction?