2020ല്‍ 11 സീറ്റുകള്‍; ഇത്തവണ ഒരാള്‍ മാത്രം: തെരഞ്ഞെടുപ്പില്‍ അടിമാലി മേഖലയില്‍ നിലംതൊടാതെ സിപിഐ
2020ല്‍ 11 സീറ്റുകള്‍; ഇത്തവണ ഒരാള്‍ മാത്രം: തെരഞ്ഞെടുപ്പില്‍ അടിമാലി മേഖലയില്‍ നിലംതൊടാതെ സിപിഐ
ഇടുക്കി: തെരഞ്ഞെടുപ്പില്‍ അടിമാലി മേഖലയില്‍ തീര്‍ത്തും മങ്ങിയ പ്രകടനവുമായി സിപിഐ. 2020ലെ തെരഞ്ഞെടുപ്പില്‍ സിപിഐയുടെ 11 സ്ഥാനാര്‍ഥികള്‍ വിജയിച്ചിരുന്നു. ഇത്തവണ ഒരാള്‍ മാത്രം. വെള്ളത്തൂവല്‍ പഞ്ചായത്തിലാണ് ഒരേയൊരു പ്രതിനിധി വിജയിച്ചത്. മാങ്കുളം, അടിമാലി, കൊന്നത്തടി, ബൈസണ്‍വാലി, പള്ളിവാസല്‍ പഞ്ചായത്തുകളില്‍ ഇത്തവണ സിപിഐയുടെ അംഗമില്ല. കഴിഞ്ഞതവണ അടിമാലി പഞ്ചായത്തിലെ സിപിഐയുടെ രണ്ട് അംഗങ്ങള്‍ മുന്നണി മാറിയതോടെ എല്‍ഡിഎഫിന് ഭരണം നഷ്ടപ്പെട്ടിരുന്നു. അടിമാലിക്ക് പുറമേ മൂന്നാര്‍ പഞ്ചായത്തിലും ഇത്തവണ തിരിച്ചടി നേരിട്ടു. കഴിഞ്ഞ തവണ 8 സീറ്റുകള്‍ ഉണ്ടായിരുന്നപ്പോള്‍ ഇത്തവണ മത്സരിച്ച 14 വാര്‍ഡുകളില്‍ നാലു സീറ്റുകളില്‍ മാത്രമേ വിജയിക്കാന്‍ കഴിഞ്ഞുള്ളൂ.
What's Your Reaction?