ബുള്‍ഡോസര്‍ രാജിനെതിരെ ഡിവൈഎഫ്ഐ കട്ടപ്പനയില്‍ നേര്‍സാക്ഷ്യം നടത്തി
ബുള്‍ഡോസര്‍ രാജിനെതിരെ ഡിവൈഎഫ്ഐ കട്ടപ്പനയില്‍ നേര്‍സാക്ഷ്യം നടത്തി
ഇടുക്കി: കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ബുള്‍ഡോസര്‍ രാജിനെതിരെ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി കട്ടപ്പനയില്‍ നേര്‍സാക്ഷ്യം സംഘടിപ്പിച്ചു. സെക്രട്ടറി രമേഷ് കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ആയിരക്കണക്കിന് മനുഷ്യരെ കിടപ്പാടം ഇല്ലാതാക്കി തെരുവിലേക്ക് തള്ളിയ ക്രൂരതക്കെതിരെ ജനരോഷം ഉയരണമെന്ന് നേതാക്കള്‍ പറഞ്ഞു. ജില്ലാ കമ്മിറ്റിയംഗം പി പി പ്രശാന്ത് അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് എസ് സുധീഷ്, സംസ്ഥാന കമ്മിറ്റിയംഗം ബി അനൂപ്, ജില്ലാ സെക്രട്ടറിയറ്റംഗം ഫൈസല്‍ ജാഫര്‍, ജില്ലാ കമ്മിറ്റിയംഗം ജോബി എബ്രഹാം എന്നിവര്‍ സംസാരിച്ചു.
What's Your Reaction?