ജില്ലയിലെ ഭൂവിഷയങ്ങളില്‍ ശാശ്വതപരിഹാരമാണ് എല്‍ഡിഎഫിന്റെ ലക്ഷ്യം: കെ കെ ജയചന്ദ്രന്‍
ജില്ലയിലെ ഭൂവിഷയങ്ങളില്‍ ശാശ്വതപരിഹാരമാണ് എല്‍ഡിഎഫിന്റെ ലക്ഷ്യം: കെ കെ ജയചന്ദ്രന്‍

ഇടുക്കി: ജില്ലയിലെ ഭൂവിഷയങ്ങളില്‍ ശാശ്വത പരിഹാരമാണ് ഇടതുപക്ഷത്തിന്റെ ലക്ഷ്യമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ കെ ജയചന്ദ്രന്‍. ഭൂനിയമ ഭേദഗതി ചട്ടത്തില്‍ സര്‍ക്കാരിന് അഭിവാദ്യം അര്‍പ്പിച്ച് നെടുങ്കണ്ടത് നടത്തിയ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടുക്കിയിലെ ജനങ്ങള്‍ക്ക് ഏറെ ഗുണകരമാകുന്ന ഭേദഗതി തെറ്റാണെന്നുവരുത്തി തീര്‍ക്കാന്‍ യുഡിഎഫും ബിജെപിയും ശ്രമിക്കുകയാണ്. പല ഭൂവിഷയങ്ങളും കൂടുതല്‍ സങ്കീര്‍ണ്ണമാക്കിയത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഇടപെടലുകളും അവര്‍ നല്‍കിയ കേസുകളുമാണെന്ന് ജയചന്ദ്രന്‍ കുറ്റപ്പെടുത്തി. സിപിഐ സംസ്ഥാന കൗണ്‍സിലംഗം സി യു ജോയ് അധ്യക്ഷനായി. കേരള കോണ്‍ഗ്രസ്് എം സംസ്ഥാന കമ്മിറ്റിയംഗം ജിന്‍സണ്‍ വര്‍ക്കി, എന്‍ പി സുനില്‍കുമാര്‍, പി എന്‍ വിജയന്‍, ടി എം ജോണ്‍, രമേശ് കൃഷ്ണന്‍, വി സി അനില്‍, വി കെ ധനപാല്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






