ചക്കുപള്ളം പഞ്ചായത്തിന് 20.72 കോടിയുടെ ബജറ്റ്

ചക്കുപള്ളം പഞ്ചായത്തിന് 20.72 കോടിയുടെ ബജറ്റ്

Mar 3, 2026 - 14:54
 0
ചക്കുപള്ളം പഞ്ചായത്തിന് 20.72 കോടിയുടെ ബജറ്റ്
This is the title of the web page

ഇടുക്കി: അടിസ്ഥാന സൗകര്യ വികസനം, ഭവന നിര്‍മാണം, കാര്‍ഷിക മേഖലകള്‍ക്ക് മുന്‍തൂക്കം നല്‍കി ചക്കുപള്ളം പഞ്ചായത്ത് ബജറ്റ്. 20.72 കോടി രൂപ വരവും 20.18 കോടി ചെലവും 54.69 ലക്ഷം രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്റ് ബാബു കോട്ടയ്ക്കല്‍ അവതരിപ്പിച്ചു.  അടിസ്ഥാന സൗകര്യ വികസനം, ദാരിദ്ര്യ ലഘൂകരണം, ഭവന നിര്‍മാണം, കാര്‍ഷിക വികസനം, മൃഗസംരക്ഷണം, പട്ടികജാതി പട്ടികവര്‍ഗ സംരക്ഷണം, ആരോഗ്യം സാമൂഹ്യ ക്ഷേമം, കുട്ടികളുടെ ക്ഷേമം, വയോജനക്ഷേമം തുടങ്ങിയ മേഖലകളില്‍ ഊന്നല്‍ നല്‍കി പഞ്ചായത്തിന്റെ സമഗ്ര വികസനമാണ്  ലക്ഷ്യമിടുന്നതെന്ന് ഭരണസമിതി പറഞ്ഞു. പ്രസിഡന്റ്  റെജിമോള്‍ ഷിബി അധ്യക്ഷയായി. ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ജെയ്സ് കാവുങ്കല്‍,  സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ ജയന്‍ കുഴിക്കാട്ട്, പി ആര്‍ ശോഭ, ജയമോള്‍ സാബു, കുടുംബശ്രീ ചെയര്‍പേഴ്സണ്‍ അനു അനി, പഞ്ചായത്തംഗങ്ങള്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍, വിവിധ സാമൂഹിക രാഷ്ട്രീയ സംഘടന പ്രതിനിധികള്‍ തുടങ്ങിയവര്‍  പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow