ഇടുക്കി തടിയമ്പാട് പഴയ പാലം ടൂറിസത്തിനായി പ്രയോജനപ്പെടുത്തണമെന്ന് നാട്ടുകാര്‍: ഇടപെടുമെന്ന് ഡീന്‍ കുര്യാക്കോസ് എംപി
ഇടുക്കി തടിയമ്പാട് പഴയ പാലം ടൂറിസത്തിനായി പ്രയോജനപ്പെടുത്തണമെന്ന് നാട്ടുകാര്‍: ഇടപെടുമെന്ന് ഡീന്‍ കുര്യാക്കോസ് എംപി
ഇടുക്കി: തടിയമ്പാട്ടെ പുതിയ പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ പഴയപാലം ചെക്ക് ഡാം മാതൃകയില്‍ പുനര്‍നിര്‍മിച്ച് ജലസംഭരണം ഉറപ്പാക്കി ടൂറിസത്തിനായി പ്രയോജനപ്പെടുത്തണമെന്ന് നാട്ടുകാര്‍. നിര്‍മാണം പുരോഗമിക്കുന്ന പുതിയ പാലം പൂര്‍ത്തീകരിച്ച് ഗതാഗതത്തിനായി തുറന്നുകൊടുക്കുമ്പോള്‍ പഴയ പാലം നാടിന്റെ വികസനത്തിനായി ഉപയോഗിക്കണം. തൂണുകളില്‍ ഷട്ടര്‍ ഘടിപ്പിച്ച് ജലസംഭരണം ഉറപ്പാക്കുന്നതിനൊപ്പം ചെറുവള്ളങ്ങളും ബോട്ടുകളും സവാരി നടത്താന്‍ കഴിയുംവിധത്തില്‍ പ്രദേശത്തെ ടൂറിസം ഹബ്ബാക്കി മാറ്റണം.
കേന്ദ്ര സര്‍ക്കാരിന്റെ സേതുബന്ധന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന പുതിയ പാലം കേരളത്തിലെ ഏറ്റവും നീളമുള്ള പാലങ്ങളിലൊന്നാണ്. പാലത്തിന്റെ ഇരുവശങ്ങളിലുമായി നടപ്പാതകളും മറ്റ് സൗന്ദര്യവല്‍ക്കരണവും ഒരുക്കി പെരിയാറിന്റെ തീരപ്രദേശത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണം. നദീതീര വിനോദസഞ്ചാര സൗകര്യം ഒരുക്കാന്‍ കഴിഞ്ഞാല്‍ നാടിന്റെ വികസനത്തില്‍ മുന്നേറ്റമുണ്ടാകും. വിഷയത്തില്‍ വിഷയത്തില്‍ ആവശ്യമായ ഇടപെടലുകള്‍ നടത്തുമെന്ന് ഡീന്‍ കുര്യാക്കോസ് എംപി അറിയിച്ചു.
What's Your Reaction?