ആറ്റുകാല്‍ പൊങ്കാലയിലെ കുടിവെള്ള മുടക്കം: മന്ത്രി റോഷി അഗസ്റ്റിനെതിരെ കട്ടപ്പനയില്‍ എന്‍ഡിഎ പ്രതിഷേധം
ആറ്റുകാല്‍ പൊങ്കാലയിലെ കുടിവെള്ള മുടക്കം: മന്ത്രി റോഷി അഗസ്റ്റിനെതിരെ കട്ടപ്പനയില്‍ എന്‍ഡിഎ പ്രതിഷേധം
ഇടുക്കി: ആറ്റുകാല്‍ പൊങ്കാല ദിനത്തില്‍ തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള ക്ഷാമം സൃഷ്ടിച്ച ജലവിഭവ വകുപ്പിനും മന്ത്രി റോഷി അഗസ്റ്റിനുമെതിരെ എന്‍ഡിഎ കട്ടപ്പനയില്‍ പ്രതിഷേധം നടത്തി. ചരിത്ര പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാലയ്ക്ക് കുടിവെള്ളം മുടക്കിയതിന്റെ ഉത്തരവാദി മന്ത്രിയാണെന്ന് നേതാക്കള്‍ ആരോപിച്ചു. വിതരണം ബോധപൂര്‍വം തടസപ്പെടുത്തിയതാണെന്നുകാട്ടി മേയര്‍ മന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. ആചാരങ്ങളും വിശ്വാസങ്ങളും തകര്‍ക്കുന്ന സര്‍ക്കാരിന്റെ നയത്തോടൊപ്പംചേര്‍ന്ന് പൊങ്കാല അട്ടിമറിക്കാനുള്ള റോഷി അഗസ്റ്റിന്റെ നിലപാട് ഇടുക്കിയിലെ ജനങ്ങള്‍ക്ക് അപമാനമാണെന്നും നേതാക്കള്‍ ആരോപിച്ചു.
പഴയ ബസ് സ്റ്റാന്‍ഡില്‍നിന്ന് ആരംഭിച്ച പ്രകടനം ഗാന്ധി സ്‌ക്വയറില്‍ സമാപിച്ചു. ബിഡിജെഎസ് നിയോജകമണ്ഡലം പ്രസിഡന്റ് പ്രസാദ് വിലങ്ങുപാറ അധ്യക്ഷനായി. ബിജെപി ദേശീയ സമിതിയംഗം ശ്രീനഗരി രാജന്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ കെ കുമാര്‍, രതീഷ് വരകുമല, ബിഡിജെഎസ് പീരുമേട് നിയോജകമണ്ഡലം കണ്‍വീനര്‍ സുധീഷ് എംബി, നേതാക്കളായ പി എന്‍ പ്രസാദ്, കെ എന്‍ പ്രകാശ്, രത്നമ്മ ഗോപിനാഥ്, സി കെ ശശി, തങ്കച്ചന്‍ പുരയിടം, എം എന്‍ മോഹന്‍ദാസ്, സുരേഷ് കുമാര്‍, സന്തോഷ് ശക്തിശ്വരം, മഹേഷ് കുമാര്‍, സിഎന്‍ രാജപ്പന്‍, വിഷ്ണു പ്രസാദ്, രഞ്ജിത്ത് കാലാച്ചിറ, ജിജു ഉറുമ്പില്‍, രേഖ, അമ്പിളി സുരേഷ് എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?