ഉന്നതവിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് മേട്ടുക്കുഴി ജനകീയ സമിതിയുടെ അനുമോദനം
ഉന്നതവിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് മേട്ടുക്കുഴി ജനകീയ സമിതിയുടെ അനുമോദനം

ഇടുക്കി: എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ഥികള്‍ക്ക് മേട്ടുക്കുഴി ജനകീയ സമിതിയുടെയും, എസ് എച്ച് ജികളുടെയും ആഭിമുഖ്യത്തില്‍ അനുമോദനം നല്‍കി. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ യോഗം ഉദ്ഘാടനം ചെയ്തു.ഗുരു മന്ദിരം ജംങ്ഷനില്‍ നടന്ന യോഗത്തില്‍ റോഷി അഗസ്റ്റിന്‍ പ്രതിഭകള്‍ക്ക് മൊമെന്റോ നല്‍കി. കട്ടപ്പന നഗരസഭ കൗണ്‍സിലര്‍ തങ്കച്ചന്‍ പുരിടം അധ്യക്ഷത വഹിച്ച യോഗത്തില്‍, നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീന ടോമി , സിപിഐ മണ്ഡലം സെക്രട്ടറി വി ആര്‍ ശശി, മലനാട് കാര്‍ഷിക വികസന ബാങ്ക് പ്രസിഡന്റ് മനോജ് എം തോമസ്, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി രതീഷ് വരകുമല, സംഘാടകസമിതി ട്രഷറര്‍ റോയ് തമ്പി, മിത്രം എസ് എച് ജി പ്രസിഡന്റ് ജോസ് പുരയിടം, ശ്രീനാരായണ സാംസ്‌കാരിക പ്രസിഡന്റ് വിജയന്‍ പൂത്തോട്ട്, സംഘാടകസമിതി കണ്‍വീനര്‍ അജേഷ് ചാഞ്ചാനിക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






