പ്രാണ പ്രതിഷ്ഠ: വണ്ടന്‍മേട്ടില്‍ ഭജന നടത്തി
പ്രാണ പ്രതിഷ്ഠ: വണ്ടന്‍മേട്ടില്‍ ഭജന നടത്തി

ഇടുക്കി: പ്രാണപ്രതിഷ്ഠ ചടങ്ങിനോടനുബന്ധിച്ച് വണ്ടന്‍മേട് മഹാഗണപതി ക്ഷേത്രം ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ആമയാര്‍ മഹാഗണപതി കാണിക്കമണ്ഡപത്തില്‍ ഭജന നടത്തി. 1990ല്‍ കര്‍സേവകനായി അയോധ്യയില്‍ പോയ മുരളീധരന്‍ നായര്‍ പള്ളത്തുപാറയെ ട്രസ്റ്റ് പ്രസിഡന്റ് ജി പി രാജന്‍ ആദരിച്ചു. മുതിര്‍ന്ന സംഘപ്രവര്‍ത്തകന്‍ എ.പി. ഗോപിനാഥന്‍, ക്ഷേത്രം ഭാരവാഹികളായ ആര്‍ ജയകുമാര്‍, ആര്‍ ബാബു, എം എസ് ജയചന്ദ്രന്‍ നായര്‍, കെ നളിനാക്ഷന്‍, പ്രദീപ് കുമാര്‍, അനില്‍കുമാര്‍, വിനയചന്ദ്രന്‍, കണ്ണന്‍ എം നായര്‍, അഭിജിത്ത്, മനോജ് രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് പായസ, അവില്‍ പ്രസാദം എന്നിവ വിതരണം ചെയ്തു. നിരവധി ഭക്തരും പങ്കെടുത്തു.
What's Your Reaction?






