വെള്ളിലാംകണ്ടത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരുമരണം: കോഴിമല സ്വദേശി ജിന്‍സണ്‍ ആണ് മരിച്ചത്
വെള്ളിലാംകണ്ടത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരുമരണം: കോഴിമല സ്വദേശി ജിന്‍സണ്‍ ആണ് മരിച്ചത്
ഇടുക്കി: മലയോര ഹൈവേയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. 3 പേര്‍ക്ക് പരിക്കേറ്റു. ബൈക്ക് യാത്രികന്‍ കോഴിമല കണ്ടത്തില്‍ ജിന്‍സണ്‍ ദാസ്(28) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സഹോദരന്‍ കണ്ടത്തില്‍ ജയ്സണ്‍ ദാസ്(22), ഏലപ്പാറ സ്വദേശികളായ നിഖില്‍, വിഷ്ണുപ്രിയ എന്നിവര്‍ക്കാണ് പരിക്കേറ്റത്. വെള്ളി രാത്രി 8.20ഓടെ വെള്ളിലാംകണ്ടം പെരിയോന്‍കവലയ്ക്ക് സമീപമാണ് അപകടം. വാഹനത്തെ മറികടക്കുന്നതിനിടെ ബൈക്കുകള്‍ കൂട്ടിയിടിക്കുകയായിരുന്നു.
What's Your Reaction?