കട്ടപ്പന താലൂക് ആശുപത്രിയിൽ തുമ്പൂർ മൂഴി മാലിന്യ പ്ലാന്റ്

കട്ടപ്പന താലൂക് ആശുപത്രിയിൽ തുമ്പൂർ മൂഴി മാലിന്യ പ്ലാന്റ്

Mar 14, 2024 - 20:15
Jul 6, 2024 - 20:46
 0
കട്ടപ്പന താലൂക് ആശുപത്രിയിൽ തുമ്പൂർ മൂഴി മാലിന്യ പ്ലാന്റ്
This is the title of the web page

 ഇടുക്കി : കട്ടപ്പന താലൂക്ക് ആശുപത്രിയിൽ തുമ്പോർ മൂഴി മാലിന്യ പ്ലാൻ്റ് പ്രവർത്തനം ആരംഭിച്ചു. നഗരസഭ ചെയർപേഴ്സൺ ബീന ടോമി ഉദ്ഘാടനം ചെയ്തു. കട്ടപ്പന നഗരസഭ ശുചിത്വ മിഷൻ്റെ സഹകരണത്തോടെയാണ് മാലിന്യ പ്ലാൻ്റ് സ്ഥാപിച്ചത്. ആശുപത്രിയോട് ചേർന്ന് പ്രവർത്തനം ആരംഭിച്ച പ്ലാൻറ് ആശുപത്രിയിലെ മാലിന്യ പ്രശ്നത്തിന് പരിഹാരമാവും. ഇപ്പോൾ കിടപ്പ് രോഗികളുടെ ഭക്ഷണാവശിഷ്ടങ്ങളും മറ്റും നഗരസഭയിൽ എത്തിച്ചാണ് സംസ്കരിച്ചിരുന്നത്.ഭക്ഷണാവശിഷ്ടങ്ങളും മറ്റും പ്ലാൻ്റിൽ നിക്ഷേപിക്കുന്നതിലൂടെ വളമായി മാറ്റാൻ കഴിയുന്ന പദ്ധതിയാണ് ആരംഭിച്ചിരിക്കുന്നത്. വരുന്ന ഒരു വർഷം കൊണ്ട് കട്ടപ്പന നഗരസഭയെ സമ്പൂർണ്ണ മാലിന്യ രഹിത മുനിസിപ്പാലിറ്റിയാക്കാനുള്ള പ്രവർത്തനം നടന്ന് വരുകയാണെന്ന് നഗരസഭാ വൈസ് ചെയർമാൻ കെ ജെ ബെന്നി പറഞ്ഞു. ചടങ്ങിൽ നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ ജെ ബെന്നി അധ്യക്ഷനായി. കൗൺസിലർമാരായ മനോജ് മുരളി, പ്രശാന്ത് രാജു, ലീലാമ്മ ബേബി, ബെന്നി കുര്യൻ, തങ്കച്ചൻ പുരയിടം, ഷജി തങ്കച്ചൻ, നഗരസഭാ സെക്രട്ടറി ആർ മണികണ്ഠൻ തുടങ്ങിയവർ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow