ജില്ലാതല ബാങ്കേഴ്‌സ് മീറ്റ് ചെറുതോണിയില്‍ നടത്തി

ജില്ലാതല ബാങ്കേഴ്‌സ് മീറ്റ് ചെറുതോണിയില്‍ നടത്തി

Nov 5, 2026 - 14:15
 0
ജില്ലാതല ബാങ്കേഴ്‌സ് മീറ്റ് ചെറുതോണിയില്‍ നടത്തി
This is the title of the web page

ഇടുക്കി: ജില്ലയില്‍ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനും സംരംഭകര്‍ക്ക് ആവശ്യമായ സാമ്പത്തിക-സാങ്കേതിക സഹായങ്ങള്‍ ഉറപ്പാക്കുന്നതിനുമായി ജില്ലാതല ബാങ്കേഴ്‌സ് മീറ്റ് ചെറുതോണിയില്‍ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീലാ സ്റ്റീഫന്‍ ഉദ്ഘാടനം ചെയ്തു.
ഭക്ഷ്യ സംസ്‌കരണ മേഖലയിലെ സംരംഭങ്ങള്‍ക്കായുള്ള പിഎംഎഫ്എംഇ പദ്ധതി പ്രകാരം സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് വായ്പയും ആനുകൂല്യവും നല്‍കിയ ജില്ലയ്ക്കുള്ള അംഗീകാരം കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇടുക്കി നേടിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായി നാനോ യൂണിറ്റുകള്‍ക്കുള്ള മാര്‍ജിന്‍ മണി ഗ്രാന്റ്, ഒരു കുടുംബം ഒരു സംരംഭം പദ്ധതി, മിഷന്‍ 1000, സംരംഭങ്ങള്‍ക്കുള്ള ഇന്‍ഷുറന്‍സ് സബ്‌സിഡി തുടങ്ങിയ വിവിധ പദ്ധതികളെക്കുറിച്ചുള്ള വിശദീകരണ ക്ലാസുകളും നടന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഫെഡറല്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, കാനറ ബാങ്ക്, യൂണിയന്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, കേരളാ ബാങ്ക് തുടങ്ങിയ പ്രമുഖ ബാങ്കുകളുടെ സേവനങ്ങള്‍ സംരംഭകര്‍ക്ക് നേരിട്ട് ലഭ്യമാക്കാനും വായ്പകള്‍ക്കായി അപേക്ഷിക്കാനും സൗകര്യമൊരുക്കിയിരുന്നു. കൂടാതെ ഉദ്യം രജിസ്‌ട്രേഷന്‍, കെ-സ്വിഫ്റ്റ് ക്ലിയറന്‍സുകള്‍ എന്നിവ എടുക്കുന്നതിനുള്ള പ്രത്യേക സഹായവും മീറ്റില്‍ പങ്കെടുത്തവര്‍ക്കായി ക്രമീകരിച്ചിരുന്നു. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ലിസിയാമ്മ സാമുവേല്‍ അധ്യക്ഷയായി. ലീഡ് ബാങ്ക് മാനേജര്‍ വര്‍ഗീസ് മാത്യു മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ അനീഷ് കുമാര്‍, സ്മിത ജേക്കബ്, സെബാസ്റ്റ്യന്‍, നിതിന്‍ കെ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow