കാഞ്ചിയാര്‍ പഞ്ചായത്തിലെ ഭൂരഹിത-ഭവനരഹിതര്‍ക്ക് കെ ചിറ്റിലപ്പള്ളി ഫൗണ്ടേഷന്‍ ഭൂമി നല്‍കി

കാഞ്ചിയാര്‍ പഞ്ചായത്തിലെ ഭൂരഹിത-ഭവനരഹിതര്‍ക്ക് കെ ചിറ്റിലപ്പള്ളി ഫൗണ്ടേഷന്‍ ഭൂമി നല്‍കി

Jun 10, 2025 - 15:43
 0
കാഞ്ചിയാര്‍ പഞ്ചായത്തിലെ ഭൂരഹിത-ഭവനരഹിതര്‍ക്ക് കെ ചിറ്റിലപ്പള്ളി ഫൗണ്ടേഷന്‍ ഭൂമി നല്‍കി
This is the title of the web page

ഇടുക്കി: കാഞ്ചിയാര്‍ പഞ്ചായത്തിലെ ലൈഫ് മിഷന്‍ പദ്ധതിയിയില്‍ അതിദരിദ്ര വിഭാഗത്തില്‍പ്പെട്ട ഭൂരഹിത-ഭവനരഹിതര്‍ക്ക് കെ ചിറ്റിലപ്പള്ളി ഫൗണ്ടേഷന്‍ ഭൂമി നല്‍കി. കാഞ്ചിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ടിലിന്റെ അധ്യക്ഷതയില്‍ ഭൂമിയുടെ ആധാരം കൈമാറി. ഭൂരഹിത ഭവനരഹിതരുടെ പുനരധിവാസത്തിനായി ലൈഫ് മിഷന്‍, കെ ചിറ്റിലപ്പള്ളി ഫൗണ്ടേഷനുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന ലൈഫ് -ചിറ്റലപള്ളി ഭവന പദ്ധതിയുടെ രണ്ടാംഘട്ടമാണ് നടപ്പിലായത്. ഓരോ കുടുംബത്തിനും 5 സെന്റ് വീതം രണ്ടു കുടുംബങ്ങള്‍ക്കാണ് 
സ്ഥലം നല്‍കിയത്. ലൈഫ് പദ്ധതിയില്‍ അര്‍ഹതയുണ്ടായിട്ടും സ്ഥലം ഇല്ലാത്തതിനാല്‍ ഇവര്‍ക്ക് വീട് ലഭിച്ചിരുന്നില്ല. സ്ഥലം ലഭിച്ചതോടെ ഏറെക്കാലത്തെ ആഗ്രഹം പൂര്‍ത്തിയാകുമെന്ന പ്രതീക്ഷയിലാണ് ഇരു കുടുംബവും. ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിജയകുമാരി ജയകുമാര്‍, സെക്രട്ടറി സിമി കെ ജോര്‍ജ്, വാര്‍ഡ് മെമ്പര്‍ ലിനു ജോസ്, വിഇഒമാരായ വി രമ്യ, ശീതള്‍ ശ്രീധരന്‍, മറ്റ് പഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow